മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണം; പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം; ബ്രിക്സിൽ നിലപാട് കടുപ്പിച്ച് ഭാരതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണം; പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം; ബ്രിക്സിൽ നിലപാട് കടുപ്പിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2025, 08:51 am IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഏകീകൃത ആഗോള നടപടിക്ക് അദ്ദേഹം ആഹ്വനം ചെയ്തു.

“മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമായിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

‘സമാധാനവും സുരക്ഷയും ആഗോള ഭരണ പരിഷ്കരണവും’ എന്ന വിഷയത്തിലാണ് ഉച്ചകോടി നടന്നത്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. വ്യക്തിപരമായോ രാഷ്‌ട്രീയമായോ ഉള്ള നേട്ടങ്ങൾക്കുവേണ്ടി, ഭീകരതയെ നിശബ്ദമായി അംഗീകരിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നത് അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ഇരട്ട മാനദണ്ഡങ്ങൾക്ക് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്‌ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ, അതിനുള്ള വില നൽകേണ്ടിവരും. ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഒരേ സ്കെയിലിൽ തൂക്കിനോക്കാൻ നമുക്ക് കഴിയില്ല,” മോദി പറഞ്ഞു.

തുടർന്ന് പഹൽഗാം ആക്രമണത്തെ ശക്തമായ വാക്കുകളിൽ” അപലപിച്ചുകൊണ്ട് ബ്രിക്സ് രാജ്യങ്ങൾ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. എല്ലാ ഭീകരപ്രവർത്തനങ്ങളെയും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രസ്താവന പ്രഖ്യാപിക്കുകയും എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെയും പോരാടുന്നതിനുള്ള കൂട്ടായ്മയുടെ ഏകീകൃത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

Tags: terrorismpm modi15th BRICS SummitFEATURED2CondemnPahalgam terror attack
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies