SCERT പാഠപുസ്തകങ്ങളിലെയും അദ്ധ്യാപക കൈപുസ്തകത്തിലെയും തെറ്റുകൾ മാപ്പർഹിക്കാത്തത്; എബിവിപിയുടെ പരാതികൾക്ക് പിന്നാലെ നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SCERT പാഠപുസ്തകങ്ങളിലെയും അദ്ധ്യാപക കൈപുസ്തകത്തിലെയും തെറ്റുകൾ മാപ്പർഹിക്കാത്തത്; എബിവിപിയുടെ പരാതികൾക്ക് പിന്നാലെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2025, 10:37 pm IST
FacebookTwitterWhatsAppTelegram

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസരപഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ മാപ്പർഹിക്കാത്തതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്കും കേന്ദ്രവിദ്യാഭ്യാസമന്ത്രിക്കും NCERT ഡയറക്ടർക്കും എബിവിപി പരാതി നൽകി.

കൈപുസ്തകത്തിൽ പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാർ ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അധികാരികളുടെ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുകൾ ചേർത്ത് മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂവെന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നൽകിയിട്ടുണ്ടെന്നാണ് പൊതു വിദ്യാഭ്യാസമന്ത്രി പറയുന്നത്.

ചരിത്ര വസ്തുതകളെ രാഷ്‌ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ളത് എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം കള്ളൻ സത്യം മാത്രമേ പറയാറുള്ളൂ എന്നത് പോലെയാണ്. ടിപ്പു സുൽത്താന്റെ വർഗീയ വേട്ടകളും മലബാർ കലാപവും സിലബസിൽ സ്വാതന്ത്ര്യസമരമാക്കി മാറ്റാൻ ശ്രമിക്കുന്ന സർക്കാരിന്റെ പുതിയ പദ്ധതിയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം തിരുത്താൻ ശ്രമിച്ചത്.

നേതാജിയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പാർട്ടി ജപ്പാന്റെ ചെരുപ്പ് നക്കി എന്ന് വിളിച്ചത് ഈ സമൂഹം കണ്ടതാണ്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നത് ഇടതുപക്ഷത്തിന്റെ പൊതുനയമാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ചരിത്രപ്രസംഗം വിലപ്പോവില്ല. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കാനും ചരിത്രത്തെ വികലമായി പഠിപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കാമെന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ കരുതണ്ട. ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ എബിവിപിയുടെ പ്രതിഷേധം പരാതികളിൽ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയത് എബിവിപി സ്വാഗതം ചെയ്യുന്നു.

Tags: abvpSCERTeswara orasad
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies