നവ ഭാരതത്തിൻറെ നായകൻ; നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവ ഭാരതത്തിന്റെ നായകൻ; നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നവ ഭാരതത്തിന്‍റെ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ‘ ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു…. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘… 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്.  പിന്നീടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഭാരതത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്.

രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പിച്ച വെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം, ​ഗുജറാത്ത് അഹമ്മദബാദിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനായിട്ടായിരുന്നു അദ്ദേഹം. ഏറ്റവും സാധാരണമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. പഠനത്തോടൊപ്പം വട്നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ അച്ഛനെ സഹായിക്കാനും നരേന്ദ്രർ മുന്നിലുണ്ടാകും.

പഠനകാലത്ത് തന്നെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചിരുന്ന സംവാദങ്ങളോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം.   1959 ലെ ദീപാവലി ദിനത്തിലാണ് ആർഎസ്എസ് ശാഖയിലേക്ക് മോദി ആദ്യമായി എത്തിയത്. പതിനേഴാം വയസ്സിൽ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ ഭാരത പര്യടനത്തിന് യാത്ര തിരിച്ചു. ആ തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയ മോദി, ആർ എസ് എസ് എന്ന മഹാസാഗരത്തിലേക്ക് ആദരപൂർവ്വം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.

1987ൽ ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നരേന്ദ്ര മോദി, രാഷ്‌ട്രതന്ത്രജ്ഞതയുടെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. 1990ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ എന്താണ് മോദി എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിക്കാൻ മോദി എന്ന നേതാവിന് സാധിച്ചു. 1995ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് വീണ്ടും മോദിയുടെ നേതൃപാടവത്തിന്റെ ചൂടറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ 121 സീറ്റുകളുമായി ബിജെപി സംസ്ഥാനത്ത് അനിഷേധ്യ രാഷ്‌ട്രീയ ശക്തിയായി ചുവടുറപ്പിച്ചു.

തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ബിജെപി മോദിയെ ഏൽപ്പിച്ചു. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സുപ്രധാനമായ പങ്കു വഹിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. 2001ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കേശുഭായ് പട്ടേലിൽ നിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത നരേന്ദ്ര മോദി എന്ന യാഗാശ്വം ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ആത്മാവിലേക്ക് അഗ്നിജ്വാലയായി പടർന്നു കയറിയത് പിൽക്കാല ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്.

ആദർശധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്ത് മോഡൽ വികസനം എന്ന പ്രയോഗം ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.

ആ അനുഭവസമ്പത്തിലും കർമ്മ കുശലതയിലുമുള്ള വിശ്വാസമാണ് ഇന്ത്യയെ നയിക്കാൻ നരേന്ദ്ര മോദി എന്ന നേതാവിന് സാധിക്കും എന്ന വിശ്വാസം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ശക്തിപ്പെടാൻ കാരണം. നരേന്ദ്ര മോദിയെ വാഗ്ദാന പാലനത്തിന്റെ പ്രതിരൂപമായാണ് ഇന്ത്യൻ ജനത അടയാളപ്പെടുത്തുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റൽ, പൗരത്വ നിയമഭേദ​ഗതി നിയമം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ തലയുർത്തി പിടിച്ച് അദ്ദേഹം മുന്നേറുകയാണ്.  നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പതിനൊന്ന് വർഷത്തിനിടെ ഒരു തവണ പോലും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

Tags: birthdaypm modi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies