അങ്ങാടിയിൽ തോറ്റതിന് : സദസ്സില്‍ ആളില്ലാത്തതില്‍ MVDയുടെ പരിപാടി മന്ത്രി റദ്ദാക്കിയ സംഭവം: സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്ങാടിയിൽ തോറ്റതിന് : സദസ്സില്‍ ആളില്ലാത്തതില്‍ MVDയുടെ പരിപാടി മന്ത്രി റദ്ദാക്കിയ സംഭവം: സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2025, 12:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ ശ്രമം തുടങ്ങി.സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിക്കാണ് പ്രതികാര നടപടിയായി ഗതാഗത വകുപ്പ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ എന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. പ്രകോപിതനായ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങൾ ഉടൻ എംവിഡിക്ക് ലഭിക്കില്ലെന്നും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.

ഇന്നലെയാണ് സദസ്സില്‍ ആളില്ലാത്തതില്‍ കോപിഷ്ഠനായ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കി എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞ ശേഷം മന്ത്രി യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതി ഇഷ്ടപ്പെടാത്ത മന്ത്രിക്ക് സദസ്സില്‍ ആളില്ലാത്തതു കണ്ടപ്പോഴേക്കും കൂടുതൽ പ്രകോപിതനാവുകയായിരുന്നു.

‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും’, മന്ത്രി മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

‘ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു. ആ പരിപാടിയില്‍ അവര്‍ പോലും പങ്കെടുത്തില്ല. ആകെ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. 20 കസേര പോലും അവര്‍ ഇട്ടില്ല. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ടിട്ട് വണ്ടിയുടെ അകത്ത് ഇരുന്നു. അത് നല്ല നടപടി അല്ല. മന്ത്രിയും എംഎല്‍എയും പങ്കെടുക്കുന്ന പരിപാടി നടക്കുമ്പോള്‍ ഇവര്‍ കാറിനുള്ളില്‍ എസി ഇട്ട് ഇരിക്കുന്നു. അതുകൊണ്ടാണ് പരിപാടി റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടേത് ധിക്കാരപരമായ നടപടിയാണ്. പ്രൊട്ടോക്കോളും മര്യാദയും പാലിച്ചില്ല”. മന്ത്രി പറഞ്ഞു. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.കനകക്കുന്ന് പാലസ് പരിസരത്ത് ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്.

Tags: K B Ganesh Kumar
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies