ഏറ്റുമാനൂരപ്പനെ വച്ചും മുരാരി ബാബു പണമുണ്ടാക്കി; വിജിലൻസ് നടപടി ആവശ്യപ്പെട്ടപ്പോൾ എൻ. വാസു  നൽകിയത് പ്രമോഷൻ; ശ്രീകോവിലിൽ വിളക്കി ചേർത്ത നാ​ഗപത്തി മുക്കെന്ന് സംശയം ??   
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 ഏറ്റുമാനൂരപ്പനെ വച്ചും മുരാരി ബാബു പണമുണ്ടാക്കി; വിജിലൻസ് നടപടി ആവശ്യപ്പെട്ടപ്പോൾ എൻ. വാസു  നൽകിയത് പ്രമോഷൻ; ശ്രീകോവിലിൽ വിളക്കി ചേർത്ത നാ​ഗപത്തി മുക്കെന്ന് സംശയം ??   

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 11:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും മുരാരി ബാബു ക്രമക്കേട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2021-22 കാലത്ത് ക്ഷേത്രം അഡ്മിനസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു വൻ തട്ടിപ്പ് നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. 2022-ൽ ദേവസ്വം വിജിലൻസ് മുരാരി ബാബുവിനെതിരെ കർശന നടപടിയെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ അന്നത്തെ ദേവസ്വം പ്രസിഡന്റായി എൻ. വാസു റിപ്പോർട്ട് പൂഴ്‌ത്തി. മുരാരി ബാബുവിനെതിരെ നടപടിക്ക് പകരം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകം പള്ളി സുരേന്ദ്രന്റെ പിന്തുണയും മുരാരി ബാബുവിന് വേണ്ടുവോളമുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറായി വിരമിച്ച വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയതിലെ അസ്വാഭാവിക അന്ന് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എൻ. വാസുവിന്റെ കൂടി ഒത്താശയോടെയാണ് മുരാരി ബാബുവിന്റെ തട്ടിപ്പ് എന്നാണ് വിവരം. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പേരിൽ രസീത് ഇല്ലാതെ മുരാരി ബാബു വ്യാപക പണപ്പിരിവ് നടത്തിയിരുന്നു. ദേവസ്വം ബോർഡിനെ ഔദ്യോ​ഗികമായി അറിയിക്കാതെ ശ്രീകോവിലിലെ സ്വർണ്ണപ്രഭയിലെ സ്വർണ നാ​ഗപ്പത്തികൾ വിളക്കി ചേർത്തുവെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. കൂടാതെ മുരാരി ബാബുവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കണമെന്നും പറഞ്ഞിരുന്നു.

2021 ജനുവരി 17 നാണ് ക്ഷേത്രം ശ്രീകോവിലിനുള്ളിൽ തീപിടത്തമുണ്ടായത്. എന്നാൽ ഈ വിവരം ദേവസ്വം ബോർഡിനെ മുരാരി ബാബു അറിയിച്ചില്ല.  പരിഹാരക്രീയയ്‌ക്ക് നോട്ടീസ് അച്ചടിച്ച് പണപ്പിരിവ് നടത്തുമ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്.

മുരാരി ബാബുവിനെതിരെ കർശന നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിരുന്നുവെന്ന് അന്നത്തെ ക്ഷേത്രം ഉപദേശക സമിതിയം​ഗം രഘുനാഥൻ നായർ പറഞ്ഞു. ക്ഷേത്രത്തിൽ നടന്ന തീപീടത്തം, മാല മോഷണം എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ പേരിൽ നോട്ടീസ് അടിച്ച് രസീത് നൽകാതെയായിരുന്നു മുരാരി ബാബുവിന്റെ തട്ടിപ്പ്.  ഭക്തർ ഏറ്റുമാനൂരപ്പനാണ് പണം നൽകിയത്, അല്ലാതെ മുരാരി ബാബുവിനല്ല. അയാൾ ഏറ്റുമാനൂരപ്പന്റെ പേരിൽ പണമുണ്ടാക്കുകയായിരുന്നു.

തീപിടിത്തതിൽ സ്വർണ നാ​ഗപത്തി അടന്നു. ക്ഷേത്രത്തിൽ സ്വർണത്തിന്റെ ചാർത്തു കുടയുണ്ട്. കുടയുടെ ആലില വിളക്കാൻ എന്ന പേരിൽ മുരാരി ബാബു ദേവസ്വം ബോർഡിൽ നിന്നും അനുമതി വാങ്ങുകയും അതിന്റെ മറവിൽ നാ​ഗപത്തികൾ വിളക്കി ചേർക്കുകയും ചെയ്തു. തന്ത്രിയുടെ അനുമതി ഇല്ലാതെയായിരുന്നു പ്രവൃത്തികൾ. ദേവസ്വം ബോർഡ് പ്രസിന്ഡന്റുമാരെ മുരാരി ബാബു അടങ്ങുന്ന ഉപചാപക സംഘത്തിന്റെ വലയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്നും രഘുനാഥൻ നായർ പറഞ്ഞു.

Tags: Shabarimala TheftMurari BabuN Vasu
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies