കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം: പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം: പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2025, 09:52 pm IST
Facebook
Twitter
WhatsAppTelegram

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമപോരാട്ടങ്ങളും ആയിരിക്കാം. എന്നാൽ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സർട്ടിഫിക്കറ്റ് എന്ന നിയമരേഖയിൽ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയിൽ, ബന്ധം തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ സെർട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കിൽ എന്താകും ഇന്ത്യൻ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? ഇതാണ് നവാഗതനായ ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ ചിത്രമായ “പി ഡബ്ള്യു ഡി” മുന്നോട്ട് വയ്‌ക്കുന്ന ആശയം.

ചിത്രത്തിന്റെ തുടക്കം മുതൽ കഥാപാത്രങ്ങളുടെ കുറിക്ക് ഒപ്പിച്ച് എഴുതിയിരിക്കുന്ന നർമ്മ സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ മതത്തെയും പരാമർശിക്കുന്നുണ്ട്. എങ്കിലും വിവാഹ സെർട്ടിഫിക്കറ്റിലെ കാലാവധി എന്ന ആശയം ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയുന്നത്.

മലയാള സിനിമയിൽ ഇതുവരെ കാണാത്തതും എന്നാൽ പഴയകാല പ്രിയദർശൻ, ഫാസിൽ തുടങ്ങിയവരുടെ സിനിമകളെ ഓർമിപ്പിക്കുന്നതുമായ ഊട്ടിയിലെ ഒരു ലൊക്കേഷനാണ് കഥയ്‌ക്ക് പശ്ചാത്തലമാകുന്നത്. ബ്രിട്ടീഷ് വനിതാ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ദൃശ്യഭാഷ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ സിനിമ കൂടിയാണ് പി ഡബ്ള്യു ഡി. സിദ്ധാർത്ഥ പ്രദീപിന്റെ സംഗീതവും, ശ്യാം ശശിധരന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ആസ്വാദ്യത ഉയർത്തുന്നുണ്ട്.

നാഷണൽ അവാർഡ് വിന്നർ ആയ സിനോയ് ജോസഫ് നിർവ്വഹിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ ലിജു പ്രഭാകർ ചിത്രത്തിന് നൽകിയിരിക്കുന്ന കളറും ചിത്രത്തിനു വളരെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു .
അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആർഓ.

ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് പ്രേക്ഷകരെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. എങ്കിലും ചിത്രം മുന്നോട്ട് വയ്‌ക്കുന്ന ആശയം ഭാവിയിൽ ആണെങ്കിലും ചർച്ച ചെയ്യപ്പെടും എന്നത് തീർച്ചയാണ്. സൈന പ്ളേയിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

Tags: OTTPWDSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies