ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം സ്ഥിരീകരിക്കാൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു; ബം​ഗാൾ സ്വദേശി നടത്തിയത് അരുംകൊല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം സ്ഥിരീകരിക്കാൻ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ചു; ബം​ഗാൾ സ്വദേശി നടത്തിയത് അരുംകൊല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2025, 06:53 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: അയർക്കുന്നത്ത് ബം​ഗാൾ സ്വദേശി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചെന്ന് പൊലീസ്. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതിനെ തുടർന്നാണ് അരുംകൊല.

യുവതി മറ്റൊരാളുമായി സ്ഥിരം ഫോണിൽ സംസാരിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മതിലിൽ തലയിടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര ഉപയോ​ഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അൽപ്പന സ്ഥിരമായി പ്രകാശം മണ്ഡൽ എന്ന സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത് പല തവണ സോണി വിലക്കിയിരുന്നെങ്കിലും ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയും ബന്ധം തുടരുകയും ചെയ്തു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് കൊലപാതകം നടത്തിയത്. ഇളപ്പൂങ്കൽ ജം​ഗ്ഷന് സമീപത്ത് നിർമാണത്തിലിരുന്ന വീടിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. വീടിനോട് ചേർന്ന് തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

രാവിലെ ഏഴ് മണിക്കാണ് ഇവർ നിർമാണം നടക്കുന്ന വീടിന്റെ പരിസരത്ത് എത്തിയത്. തുടർന്ന് ഇവിടെവച്ച് പ്രകാശുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് കയ്യാങ്കളിയിൽ എത്തുകയും സോണി അൽപ്പനയുടെ തല മതിലിൽ ഇടിപ്പിച്ച് നിലത്ത് തള്ളിയിടുകയും ചെയ്തു. ഇതോടെ ബോധരഹിതയായ അൽപ്പനയെ സോണി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മരണം സ്ഥിരീകരിക്കാനായി കമ്പിപ്പാര ഉപയോ​ഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തു. പിന്നീട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് പരിസരത്ത് കുഴിച്ചിടുകയായിരുന്നു. 14 തീയതിയാണ് സംഭവം നടന്നത്. എന്നാൽ 17-ാം തീയതിയാണ് അൽപ്പനയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊല പുറത്തുവന്നത്.

Tags: KottayamMurderbengalarrestedayarkkunnu
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies