ന്യൂഡൽഹി: എത്യോപ്യയിൽ അതിമാരക വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മാർബഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. എബോഗളയുടെ ഗണത്തിൽ പെടുന്ന ഫിലോ വൈറസാണിവ.
എബോളയേക്കാൾ അതീവ അപകടകാരിയാണ് മാർബഗ്. അപൂർവവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഈ രോഗബാധയെ വിശേഷിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന എത്യോപ്യയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നവംബർ 12-നാണ് വൈറൽ പനി കേസ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്ക ഡിസിസിയാണ് ഇക്കാര്യം അറിയിച്ചത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധിക്കുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മാർബർഗിന് നിലവിൽ ചികിത്സയേ വാക്സിനോ കണ്ടെത്തിയിട്ടില്ല. പനി, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.















