ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച തമിഴ്നാടിന്ർറെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൻറേതാണ് സുപ്രധാന ഉത്തരവ്. രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രപതിക്കും ഗവർണർക്കും ബില്ലിൽ തീരുമാനമെടുക്കാൻ സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു തമിഴ്നാടും കേരളവും അടക്കമുളള സംസ്ഥാനങ്ങളുടെ ആവശ്യം. ബില്ലിൽ തീരുമാമെടുത്തില്ലെങ്കിൽ അംഗീകരിച്ചെന്ന നിലപാട് ഭരണഘടനയ്‌ക്ക് എതിരാണ്. കോടതി ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഗവർണർ വെറും റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തരത്തിൽ കൃത്യമായ നിരീക്ഷണവും കോടതി നടത്തി. ബില്ലിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ബിൽ അനിയന്ത്രിതമായി നീട്ടി കൊണ്ടുപോകുകയാണെങ്കിൽ കാലതാമസത്തിൽ ഇടപെടാൻ മാത്രമാണ് കോടതിക്ക് അധികാരമുള്ളത്. രാഷ്‌ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് ബെഞ്ച് മറുപടി നൽകിയത്.















