തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കായിക്കര വീട്ടിൽ കുഞ്ഞുണ്ണി ആശാന്റെയും അമ്മുക്കുട്ടിയുടെയും 7 മക്കളിൽ 3മത്തെ മകളായി 1944 ലാണ് ജനനം. 1987 ലാണ് ജില്ലാജഡ്ജിയായി കൊല്ലത്തു നിയമിതയായി. 2000 ലാണ് ഹൈക്കോടതി ജഡ്ജിയായത് . 2004 ൽ കേരള ഹൈകോർട്ട് ൽ നിന്നും വിരമിച്ചു.
മനുഷ്യാവകാശ കമ്മീഷൻ അംഗം, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനിൽ താൽകാലിക അദ്ധ്യക്ഷ, ഇന്ത്യൻ റെഡ് ക്രോസ്സ് ചെയർപേഴ്സൺ , ഭാരതിയ വിദ്യ ഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർപേഴ്സൺ, തോന്നക്കൽ ശ്രീ സത്യ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മരണാ നന്ദര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് സ്വവസതിയിൽ നടക്കും.















