ഏക്‌ ഭാരത് ശ്രേഷ്ഠ ഭാരത്; കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക്‌ ഭാരത് ശ്രേഷ്ഠ ഭാരത്; കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 02:32 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘത്തിന്റെ ഗോവ പര്യടനം പുരോഗമിക്കുന്നു . കേരളവും ഗോവയും തമ്മിലുള്ള സാംസ്കാരിക വിനിമയവും വികസന കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായി സംഘടിപ്പിച്ച നാല് ദിവസത്തെ സന്ദർശനത്തിനായാണ്13 അംഗ സംഘം എത്തിയത്. ഗോവയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെയും പ്രവർത്തനങ്ങൾ സംഘം നേരിട്ട് വിലയിരുത്തുകയാണ്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള പി ഐ ബി കൊച്ചിയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഗോവയിൽ മാധ്യമസംഘം സന്ദർശിക്കുന്നത്. പിഐബി ഗോവ വിവിധ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഫെബ്രുവരി 24 മുതൽ 27 വരെയാണ് സന്ദർശനം. കേന്ദ്ര സർക്കാരിന്റെ വിവിധ പ്രമുഖ സ്ഥാപനങ്ങളും ഗവേഷണ പദ്ധതികളുടെ പ്രവർത്തനരീതി, വരാനിരിക്കുന്ന പുതിയ സംരംഭങ്ങൾ, ഗവേഷണ മേഖലയിലെ പുരോഗതി എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

ഗോവ മുർമുഗാവോ പോർട്ട്, ഗോവ ഷിപ്പിയാർഡ്, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച്, നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് എന്നിവിടങ്ങളിൽ മാധ്യമസംഘം ഇതുവരെ സന്ദർശനം നടത്തി. സ്ഥാപന മേധാവികൾ പ്രവർത്തന രീതികൾ, ഗവേഷണ പദ്ധതികൾ എന്നിവയെല്ലാം വിശദീകരിച്ചു .

സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനൊപ്പം, കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും ഈ സന്ദർശനത്തിലൂടെ ചർച്ചയാകും. നാല് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ശേഷം 27-ാം തീയതിയോടെ സംഘം കേരളത്തിലേക്ക് മടങ്ങും.

Tags: GoaPIB
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies