തിരുവനന്തപുരം: ടി20 ലോക കപ്പ് വിജയത്തിനുശേഷം മലയാളി താരം സഞ്ജു സാംസൺ കേരളത്തിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
നാട്ടുകാരുടെ വലിയ പിന്തുണ തനിക്ക് ലഭിച്ചെന്ന് സഞ്ജു സാംസൺ മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയിൽ നിന്ന് പാഠം പഠിച്ചു. തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയത്.
സച്ചിന്റെ പിന്തുണ വലിയ കരുത്താണ് നൽകിയത്. വീഴ്ചയിൽ പതറിയപ്പോൾ അദ്ദേഹം വലിയ പിന്തുണയാണ് നൽകി. ലോകകപ്പിന് മുൻപും കളി കഴിഞ്ഞിട്ടും അദ്ദേഹം സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധക പിന്തുണ മനസിലായത്. രണ്ട് ദിവസം വീട്ടുകാർക്കൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹം. ഡൽഹിയിൽ വിജയാഘോഷമുണ്ടെങ്കിൽ പങ്കെടുക്കാൻ മടങ്ങിപ്പോകുമെന്നും താരം പറഞ്ഞു.















