കൊച്ചി: തൃക്കാക്കര പൊലീസ് CI സുധീറിനെ സ്പായിൽ നിന്ന് വിജിലൻസ് പിടികൂടി. സുധീറിനെ പിടികൂടിയത് ചേരാനല്ലൂരിലെ സ്പായിൽ നിന്ന്. വിജിലൻസ് പിടികൂടിയത് ജോലി സമയത്തതായിരുന്നു. പിന്നീട് ഇയാളെ സ്ഥലം മാറ്റി.
ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ സിഐ സുധീറിനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയാണ് ആഭ്യന്തര വകുപ്പ് തലയൂരിയത്
കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായിൽ നിന്ന് സിഐയെ വിജിലൻസ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നു ഉദ്യോഗസ്ഥനെ സ്പായിൽ നിന്ന് പിടികൂടിയത്. സിഐ സ്ഥിരമായി സ്പായിൽ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പിടികൂടുന്ന സമയത്ത് സിഐയുടെ പക്കൽ നിന്ന് പണം കണ്ടെത്താനായിരുന്നില്ല എന്നാണ് ആഭ്യന്തര വകുപ്പ് തന്നെ നൽകുന്ന ന്യായീകരണം.















