ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്‍ വിറയ്ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 02:04 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്‍. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയതിന് പിന്നാലെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായും ഭീഷണികളുമായും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.

സിയാല്‍കോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്ത്യ ഒരു ‘വ്യാജ ഓപ്പറേഷന്‍’ ആസൂത്രണം ചെയ്യുന്നു എന്ന വിചിത്രമായ ആരോപണമാണ് ഖ്വാജ ആസിഫ് ഉന്നയിച്ചത്. തടവിലുള്ള പാക് പൗരന്മാരെ ഉപയോഗിച്ച് ഇന്ത്യ നാടകം കളിക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് യാതൊരുവിധ തെളിവുകളും ഹാജരാക്കാന്‍ അദ്ദേഹത്തിനായില്ല. അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാന്‍ നേരിടുന്ന ഒറ്റപ്പെടലില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്നും കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കയറി ആക്രമിക്കുമെന്നുമുള്ള പാക് മന്ത്രിയുടെ വാക്കുകള്‍ അവരുടെ പരിഭ്രാന്തിയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ തിരിച്ചടികളേക്കാള്‍ വലിയ ആഘാതം ഇന്ത്യക്ക് നല്‍കുമെന്നും ഇന്ത്യന്‍ വീടുകള്‍ക്കുള്ളില്‍ കയറി പ്രഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടുകള്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന ‘സീറോ ടോളറന്‍സ്’ നയമാണ് പാക് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ മണ്ണില്‍ ചെന്ന് മറുപടി നല്‍കാന്‍ ഭാരതം സജ്ജമാണെന്ന് രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കരുത്തുറ്റ നിലപാടിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന പാകിസ്ഥാന്‍, വെറും വാക്കുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സര്‍വസജ്ജമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീഷണികള്‍ക്ക് ഇന്ത്യയുടെ മറുപടി പ്രവൃത്തിയിലൂടെ ആയിരിക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.

Tags: AttackPakisthanKhwaja asifindian cities
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies