കേരളത്തിന് 'മോദിയുടെ ഉറപ്പ്'; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: പാലക്കാടിനെ ഇളക്കിമറിച്ച് നിര്‍മല സീതാരാമന്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് ‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: പാലക്കാടിനെ ഇളക്കിമറിച്ച് നിര്‍മല സീതാരാമന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 02:46 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഉജ്ജ്വല പ്രചാരണം. പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ, കേരളത്തിലെ സാധാരണക്കാര്‍ക്കായി വിപ്ലവകരമായ വാഗ്ദാനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ഇതിനുപുറമെ ഓണം, ക്രിസ്മസ് ആഘോഷ വേളകളില്‍ ഓരോ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വീതം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളം എത്തിക്കും. ഇത് വെറും വാഗ്ദാനമല്ല, ‘മോദി ഗ്യാരണ്ടി’യാണെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. കൂടാതെ കേരളത്തിന്റെ വികസന മുരടിപ്പിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

കേന്ദ്രം പണം അനുവദിച്ചിട്ടും മണ്ഡലത്തില്‍ റോഡുകളോ പാലങ്ങളോ ആശുപത്രികളോ നിര്‍മ്മിക്കുന്നില്ല. മരിച്ചാല്‍ സംസ്‌കരിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര പദ്ധതികളായ ജന്‍ധന്‍ യോജന (5.7 ലക്ഷം അക്കൗണ്ടുകള്‍), മുദ്ര ലോണ്‍ (14 ലക്ഷം ഗുണഭോക്താക്കള്‍), പിഎം സ്വനിധി എന്നിവയിലൂടെ പാലക്കാട്ടെ ജനങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ അവര്‍ വിശദീകരിച്ചു. ശബരിമല വിഷയത്തിലും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരെ മന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചു.

ദൈവവിശ്വാസമില്ലാത്തവര്‍ എന്തിനാണ് ദേവസ്വം ബോര്‍ഡിലിരിക്കുന്നതെന്ന് ചോദിച്ച മന്ത്രി, ബോര്‍ഡിന്റെ കഴിഞ്ഞ കാലത്തെ കണക്കെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാര്‍ട്ടി അനുയായികള്‍ക്ക് വേണ്ടി മാത്രമാണ് നടപ്പാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഐടി, ടൂറിസം, ആയുര്‍വേദം എന്നീ മേഖലകളില്‍ കേരളത്തിനുള്ള വലിയ സാധ്യതകള്‍ കേന്ദ്ര ബജറ്റില്‍ പരിഗണിച്ചിട്ടുണ്ടെന്നും സഭയില്‍ മറുപടി നല്‍കവെ മന്ത്രി ഓര്‍മ്മിപ്പിച്ചു. കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Tags: Palakkadnirmala seetharamankerala election
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies