ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 11:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ മുതല്‍ വാദം കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിപുലമായ ഭരണഘടനാ ബെഞ്ചാണ് ഈ നിര്‍ണ്ണായക കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ബെഞ്ചിലെ ഏക വനിതാ സാന്നിധ്യം.

കോടതി നിശ്ചയിച്ച ക്രമമനുസരിച്ച്, ആദ്യ മൂന്ന് ദിവസങ്ങളില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികളുടെ വാദങ്ങളാണ് കോടതി കേള്‍ക്കുക. തുടര്‍ന്ന് ഏപ്രില്‍ 14, 15, 16 തീയതികളിലായി യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം ലഭിക്കും. വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച നൂറിലധികം ഹര്‍ജികളാണ് ബെഞ്ചിന് മുന്നിലുള്ളത്.

അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ മുന്‍നിലപാടില്‍ നിന്നും പിന്നോട്ട് പോയി ‘യുടേണ്‍’ അടിച്ചിരിക്കുകയാണ്. യുവതി പ്രവേശനത്തെ മുന്‍പ് ശക്തമായി അനുകൂലിച്ചിരുന്ന സര്‍ക്കാര്‍, വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് വിപുലമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന പുതിയ നിലപാടാണ് ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മതപണ്ഡിതന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിച്ച് വിഷയത്തില്‍ വിശദമായ അഭിപ്രായം തേടണം എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം.

സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരുമായി വിപുലമായ സംവാദങ്ങള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ പാടില്ലെന്നാണ് ഇപ്പോര്‍ സര്‍ക്കാരിന്റെ വാദം. മുന്‍പ് സുപ്രീം കോടതി വിധിയെ നടപ്പിലാക്കാന്‍ ആവേശം കാണിച്ചിരുന്ന സര്‍ക്കാര്‍, സ്വയം വെളിപ്പെച്ചെടുക്കാനും, ഭൂരിപക്ഷ സമൂഹത്തെ അല്ലെങ്കില്‍ വിശ്വാസി സമൂഹത്തെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം.

Tags: SABARIMALASupreme Courtwomen entering
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies