കേരളം മാറ്റത്തിനരികെ; മുന്നണികളില്‍ പ്രതിസന്ധിയും ആഭ്യന്തര തര്‍ക്കങ്ങളും; അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ വികസന രാഷ്ട്രീയവുമായി എന്‍ഡിഎ മുന്നേറ്റം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളം മാറ്റത്തിനരികെ; മുന്നണികളില്‍ പ്രതിസന്ധിയും ആഭ്യന്തര തര്‍ക്കങ്ങളും; അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ വികസന രാഷ്‌ട്രീയവുമായി എന്‍ഡിഎ മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 01:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കുമ്പോള്‍, സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ഇടത്-വലത് മുന്നണികളുടെ പരാജയപ്പെട്ട ഭരണശൈലിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ എന്‍ഡിഎ ഒരു കരുത്തുറ്റ ബദലായി മാറിയതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. മുന്‍കാലങ്ങളില്‍ ബിജെപിയെ തടയാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് മറിച്ചിരുന്ന രീതി ഇത്തവണ ഫലിക്കില്ലെന്ന തിരിച്ചറിവ് ഇരുമുന്നണികളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ഭരണപരമായ പരാജയങ്ങളും അഴിമതി ആരോപണങ്ങളും ചര്‍ച്ചയാകാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വശം. നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, മദനിയുടെ പിഡിപി തുടങ്ങിയ സംഘടനകളുടെ സ്വാധീനത്തിലാണ് ഇരുമുന്നണികളുമെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങള്‍ക്കെതിരെ, ‘വികസനം’ എന്ന ഒരേയൊരു അജണ്ട മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ കളം നിറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിന്റെ മണ്ണില്‍ മാറ്റമുണ്ടാക്കുമെന്ന് യുവാക്കളും സ്ത്രീകളും ഒരുപോലെ വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പ് ഗോദയില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍, എല്‍ഡിഎഫിലും യുഡിഎഫിലും ആഭ്യന്തര കലഹം രൂക്ഷമാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് മാത്രം ഒതുങ്ങിയ പ്രചാരണമാണ് എല്‍ഡിഎഫിന്റേത്. ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ പ്രമുഖ നേതാക്കള്‍ പ്രതികളായതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ സ്വജനപക്ഷപാതവും സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായി. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവും ജി. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടതും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

അതേസമയം അര ഡസനോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുമായി നീങ്ങുന്ന യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന ആക്ഷേപം ശക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ അവിശുദ്ധ കൂട്ടുകെട്ടും വയനാട് ദുരന്തബാധിതരെ ഭവനവാഗ്ദാനം നല്‍കി പറ്റിച്ചതും യുഡിഎഫിന്റെ വിശ്വാസ്യത തകര്‍ത്തു. ഇരുമുന്നണികളില്‍ നിന്നും പുറത്തുവന്ന പ്രമുഖ നേതാക്കള്‍ ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ വിറപ്പിക്കുന്നുണ്ട്. ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍), പി.കെ. ശശി (ഒറ്റപ്പാലം), ഐഷ പോറ്റി (കൊട്ടാരക്കര) തുടങ്ങി വലിയൊരു നിര തന്നെ സിപിഎമ്മിനെതിരെ രംഗത്തുണ്ട്. കോണ്‍ഗ്രസില്‍ നിന്നും സമാനമായ രീതിയില്‍ പ്രമുഖര്‍ പുറത്തുപോയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കളുടെ സന്ദര്‍ശനം എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ ഇടത്-വലത് രാഷ്‌ട്രീയത്തിന് വിട നല്‍കി, വികസനത്തിന് വോട്ട് ചെയ്യാന്‍ കേരളം തയ്യാറെടുക്കുന്നു എന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ എന്‍ഡിഎ പുതിയ ചരിത്രമെഴുതുമെന്നുറപ്പാണ്.

Tags: CongressBJPldfkerala election
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies