സെല്‍ഫി മരണക്കെണിയായി; വെള്ളച്ചാട്ടത്തില്‍ ഫോട്ടോയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെല്‍ഫി മരണക്കെണിയായി; വെള്ളച്ചാട്ടത്തില്‍ ഫോട്ടോയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 02:16 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: വിനോദയാത്രയ്‌ക്കിടെ വെള്ളച്ചാട്ടത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുള്ള മുളഗുമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹുകുംപേട്ട സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. അനന്തഗിരി ഹില്‍സിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടികളടങ്ങുന്ന സംഘം. വിശാഖപട്ടണത്തിന് സമീപമുള്ള വെള്ളച്ചാട്ടത്തില്‍ ഫോട്ടോയെടുക്കുന്നതിനായി ഇവര്‍ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ വെള്ളത്തിലേക്കിറങ്ങി.

പായല്‍ പിടിച്ച വഴുക്കലുള്ള പാറകളിലൂടെയാണ് ഇവര്‍ വെള്ളത്തിലേക്ക് നീങ്ങിയത്. ഇതിനിടെ ഒരാള്‍ തിരികെ കയറാന്‍ ശ്രമിച്ചെങ്കിലും വഴുക്കല്‍ കാരണം സാധിച്ചില്ല. ഫോട്ടോയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മൂവരും പെട്ടെന്ന് കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു കുട്ടിയെ നാട്ടുകാര്‍ സാഹസികമായി കരയ്‌ക്കെത്തിച്ചു. ഈ കുട്ടി നിലവില്‍ ചികിത്സയിലാണ്. എന്നാല്‍ മരിച്ച മൂന്ന് പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അപകടം നടന്ന പ്രദേശം അതീവ അപകടസാധ്യതയുള്ളതാണെന്നും സന്ദര്‍ശകര്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി. നിരോധനമുണ്ടായിട്ടും വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടം കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ഇവിടെ എത്താറുണ്ട്. ജലാശയങ്ങള്‍ക്കടുത്ത് പോകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സെല്‍ഫി എടുക്കുന്നതിനായി ജീവന്‍ പണയപ്പെടുത്തരുതെന്നും പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: drowningwhile taking selfiethree girls died
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies