ഒഡിഷയില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒഡിഷയില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 08:42 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലുള്ള സര്‍ക്കാര്‍ എയ്ഡഡ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആശ്രമം സ്‌കൂള്‍) ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. കകബന്ധ ആശ്രമം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രൂപാലി ബെസ്രയാണ് ഇന്നലെ മരിച്ചത്. നൂറിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചരാവിലെ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

സ്‌കൂള്‍ മെനുവില്‍ ഇല്ലാത്ത പഴയ ചോറ് (പഖാല), ഉടച്ച ഉരുളക്കിഴങ്ങ്, മാങ്ങ ചമ്മന്തി എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. നൂറിലധികം കുട്ടികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നില വഷളായ 67 കുട്ടികളെ ബാരിപദയിലെ പി.എം.ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രൂപാലി ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂളില്‍ വിശദമായ പരിശോധന നടക്കും. കൃത്യവിലോപത്തിനും മെനുവില്‍ ഇല്ലാത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയന്ത് കുമാര്‍ പാണിഗ്രാഹിയെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആകെ ഏഴ് ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റാസ്‌ഗോവിന്ദ്പൂര്‍-ജലേശ്വര്‍ റോഡ് ഉപരോധിച്ചു. മരിച്ച കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഹേമകാന്ത സായ് ഉറപ്പുനല്‍കി. നിലവില്‍ വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ സ്‌കൂളിലും ആശുപത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags: ODISHAschoolfood poisonone student died
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies