വനിതാ സംവരണം 2029-ലേക്ക്; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍, ഡല്‍ഹിയിലേക്ക് വനിതകളുടെ മഹാപ്രവാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനിതാ സംവരണം 2029-ലേക്ക്; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍, ഡല്‍ഹിയിലേക്ക് വനിതകളുടെ മഹാപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിക്കൊണ്ട് വനിതാ സംവരണ ബില്ലിലെ ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള മൂന്ന് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. 2023-ല്‍ പാസാക്കിയ ‘നാരി ശക്തി വന്ദന്‍ അധിനിയം’ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി 2029-ലെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ സംവരണം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര നീക്കം. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള ഭേദഗതികളാണ് സഭ പരിഗണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംവരണത്തിന്റെ റോഡ്മാപ്പ് അവതരിപ്പിക്കും. ഇരുസഭകളിലുമായി 28 മണിക്കൂര്‍ നീളുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. ബില്‍ പാസാക്കുന്ന വേളയില്‍ സാക്ഷികളാകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ടി.ഡി.പി, ശിവസേന തുടങ്ങിയ സഖ്യകക്ഷികള്‍ ഗ്രാമതലത്തില്‍ നിന്നുള്ള സ്ത്രീകളെയും വനിതാ മന്ത്രിമാരെയും ചര്‍ച്ച വീക്ഷിക്കാന്‍ പാര്‍ലമെന്റിലെത്തിക്കും. പുതിയ ഭേദഗതി പ്രകാരം ലോക്‌സഭയിലെ അംഗസംഖ്യ 543-ല്‍ നിന്ന് 850 ആയി ഉയരും. വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍ 273 എണ്ണം സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കും. പട്ടികജാതി വിഭാഗത്തിനുള്ള സീറ്റുകള്‍ 136 ആയും പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേത് 70 ആയും വര്‍ദ്ധിക്കും. നിലവിലെ അംഗങ്ങളുടെ പ്രാതിനിധ്യം കുറയ്‌ക്കാതെ തന്നെ സംവരണം നടപ്പിലാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടുന്നത് സഹായിക്കും.

പുതിയ സെന്‍സസിനായി കാത്തുനില്‍ക്കാതെ 2011-ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനാണ് ‘ഡീലിമിറ്റേഷന്‍ ബില്‍, 2026’ ലക്ഷ്യമിടുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയുമോ എന്ന ആശങ്ക പരിഹരിച്ചുകൊണ്ടായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം. ഇതിനായി പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായ രണ്ട് ഭരണഘടനാ ഭേദഗതികള്‍ കേന്ദ്രം അവതരിപ്പിക്കും.

2034 വരെ നീണ്ടുപോയേക്കാവുന്ന സംവരണ നടപടികള്‍ 2029-ലേക്ക് ചുരുക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയത്തില്‍ അര്‍ഹമായ പങ്കാളിത്തം വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശനിയാഴ്ചയോടെ പുതിയൊരു ദിശാബോധം കൈവരുമെന്നാണ് പ്രതീക്ഷ.

Tags: Women Reservation Billmeeting tomorrowNarendra Modi
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies