പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല; യുവതിയെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് ചുട്ടുചാമ്പലാക്കി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല; യുവതിയെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് ചുട്ടുചാമ്പലാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 03:35 pm IST
Facebook
Twitter
WhatsAppTelegram

ബെലഗാവി: ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി സത്യവ്വ ഹെലവാര്‍ ആണ് ബന്ധുക്കളുടെ ക്രൂരതയ്‌ക്ക് ഇരയായത്. യുവതിയെ നിര്‍ബന്ധപൂര്‍വ്വം വിഷം കഴിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അതിര്‍ത്തിയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. നാല് വര്‍ഷം മുമ്പ് വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സത്യവ്വ കാമുകനൊപ്പം ഒളിച്ചോടി വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നാരോപിച്ച് ബന്ധുക്കള്‍ ഇവരെ തിരഞ്ഞുപിടിക്കുകയും സത്യവ്വയെ ബലമായി പിടിച്ചുകൊണ്ടുവരികയും ചെയ്തു. സത്യവ്വയെ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ കാമുകനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ കാമുകനൊപ്പം തന്നെ ജീവിക്കുമെന്ന് സത്യവ്വ ഉറച്ച നിലപാടെടുത്തു.

ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ മാര്‍ച്ച് 21-ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം കര്‍ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിയിലുള്ള ശ്മശാനത്തിലെത്തിച്ച് ആരും കാണാതെ മൃതദേഹം സംസ്‌കരിച്ചു. ദിവസങ്ങളോളം സത്യവ്വയെ ഫോണില്‍ കിട്ടാതായതോടെ കാമുകനായ കൃഷ്ണ പാട്ടീല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ നിഴല്‍ പരിശോധനയിലും ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലുമാണ് കൊലപാതക വിവരം പുറത്തുവന്നത്.

സംഭവത്തില്‍ ബന്ധുക്കളായ പ്രകാശ് ഭീമപ്പ ഹെലവാര്‍ (46), ഷാനൂര്‍ സദാശിവ് ഹെലവാര്‍ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് പിടികൂടി. പ്രതികളെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 

Tags: KarnatakaMurderdishonour killing
Share
Tweet
SendShare

More News from this section

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

Latest News

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies