ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര കപ്പല്‍ പാതയില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വെടിയുതിര്‍ത്തു. ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് നാടകീയമായ ഈ ആക്രമണം ഉണ്ടായത്. ഇറാഖില്‍ നിന്നുള്ള രണ്ട് ദശലക്ഷം ബാരല്‍ എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ പ്രകോപനം. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് ഈ കപ്പലിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടായെങ്കിലും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ആക്രമണത്തിന് പിന്നാലെ ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ നടക്കണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പുനല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫതാലി അറിയിച്ചിരുന്നു. ഈ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇല്ലെങ്കിലും തൊട്ടടുത്തുള്ള ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യയുടെ രണ്ട് ഡിസ്ട്രോയറുകള്‍, ഒരു ഫ്രിഗേറ്റ്, ഒരു ടാങ്കര്‍ കരുത്തുറ്റ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്‌ക്കിടയില്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുന്ന ഈ നീക്കം വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.















