തൃശ്ശൂരിനെ നടുക്കി വെടിക്കെട്ട് പുരയില്‍ സ്ഫോടനം; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം; അപകടം തിരുവമ്പാടി വെടിക്കെട്ട് പുരയില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശ്ശൂരിനെ നടുക്കി വെടിക്കെട്ട് പുരയില്‍ സ്ഫോടനം; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം; അപകടം തിരുവമ്പാടി വെടിക്കെട്ട് പുരയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 04:27 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയതിന് പിന്നാലെ പൂരപ്രേമികളെ ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് വൈകുന്നേരം അപകടമുണ്ടായത്. സംഭവത്തില്‍ മരണം ആറായി. ഇവരുടെ മൃതദേഹം കണ്ടെത്തി. പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 40-ഓളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പുരയിലാണ് പൊട്ടിത്തെറിയുണ്ടായത്. കിലോമീറ്ററുകള്‍ ദൂരേക്ക് വരെ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ രണ്ടാമതൊരു സ്‌ഫോടനം കൂടി ഉണ്ടായത് പരിഭ്രാന്തി വര്‍ദ്ധിപ്പിച്ചു.

ഏകദേശം 40 പേര്‍ക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഏപ്രില്‍ 26-ന് നടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ മുന്നോടിയായുള്ള വെടിക്കെട്ട് ജോലികള്‍ സജീവമായി നടക്കുന്നതിനിടെയാണ് ഈ ദുരന്തം. സ്‌ഫോടനത്തിന്റെ ശബ്ദം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പുര പൂര്‍ണ്ണമായും തകര്‍ന്നു.

അപകടത്തെത്തുടര്‍ന്ന് പൂരത്തിന്റെ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉണ്ടായ ഈ അപകടം തൃശ്ശൂരിനെ വന്‍ നടുക്കത്തിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: ThrissurMassive ExplosionThiruvambadyfireworks materials
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies