9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി; യുപിയില്‍ 17,000 വ്യവസായങ്ങള്‍ വര്‍ദ്ധിച്ചു: യോഗി ആദിത്യനാഥ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി; യുപിയില്‍ 17,000 വ്യവസായങ്ങള്‍ വര്‍ദ്ധിച്ചു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 04:37 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖല തകര്‍ന്നടിഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്‍ക്കത്തയിലെ ബുറാബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ ഭരണത്തിന് കീഴില്‍ ബംഗാളില്‍ ഏഴായിരത്തോളം വന്‍കിട വ്യവസായങ്ങള്‍ പൂട്ടിയപ്പോള്‍, ഉത്തര്‍പ്രദേശില്‍ ഇതേ കാലയളവില്‍ 17,000 പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഒരുകാലത്ത് വിജ്ഞാനത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമായിരുന്ന ബംഗാള്‍ ഇന്ന് തകര്‍ച്ചയുടെ പാതയിലാണെന്ന് യോഗി പറഞ്ഞു. ‘ഏഴായിരം വന്‍കിട വ്യവസായങ്ങള്‍ക്ക് പുറമെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങളും പൂട്ടിക്കഴിഞ്ഞു. ഇതിലൂടെ ഏകദേശം 30 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഇപ്പോള്‍ തൃണമൂല്‍ എന്നിവരുടെ പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ഭരണത്തിലൂടെ ബംഗാള്‍ വ്യവസായങ്ങളുടെ ശ്മശാനമായി മാറി,’ അദ്ദേഹം കുറ്റപ്പെടുത്തി.

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മഗൃഹമായ ജോറാസങ്കോ താക്കൂര്‍ ബാരിയുടെ പൈതൃക പദവി നിലനിര്‍ത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ടാഗോറിനൊപ്പം ഭാരതാംബയുടെ ചിത്രം വെക്കേണ്ട സ്ഥാനത്ത് മമത ബാനര്‍ജിയുടെ ചിത്രങ്ങളാണ് തൃണമൂല്‍ ഗുണ്ടകള്‍ പതിപ്പിച്ചിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തോടോ ഭാരതാംബയോടോ തൃണമൂലിന് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ മന്ത്രിമാര്‍ ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ബംഗാളി സ്വത്വത്തെ മുറിപ്പെടുത്തുന്നതാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ‘ബംഗാളി ഭാഷ കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും ഭാഷയായി തന്നെ തുടരും. ന്യൂനപക്ഷ പ്രീണനം നടത്തുന്ന തൃണമൂല്‍ നേതാക്കള്‍ക്ക് ബംഗാളി അസ്മിതയെ തകര്‍ക്കാന്‍ കഴിയില്ല,’ അദ്ദേഹം വ്യക്തമാക്കി.

കാളി പൂജയ്‌ക്കും ദുര്‍ഗ്ഗാ പൂജയ്‌ക്കും മമത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് യുപി മുഖ്യമന്ത്രി ആരോപിച്ചു. ‘മമത ദീദിക്ക് ശ്രീരാമന്‍ എന്ന പേരിനോട് അലര്‍ജിയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെ അവര്‍ എതിര്‍ത്തു. നമ്മുടെ വികാരങ്ങളുമായി ഒത്തുപോകാത്ത ഒരു സര്‍ക്കാര്‍ വേണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം,’ അദ്ദേഹം ചോദിച്ചു.

ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തില്‍ തൃണമൂലിനെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നും യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു.

Tags: bengal electionmamatha banerjeeyogi adhithyanathEATURED
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies