തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്‌ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്.
കാലിൽ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് തിരുവനന്തപുരത്ത് പോത്തന്‍കോടും വിദ്യാര്‍ത്ഥിനിയെ പാമ്പുകടിച്ചു. വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യെയാണ് പാമ്പുകടിച്ചത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്‍ഗ്ഗയ്‌ക്ക് പാമ്പുകടിയേറ്റത്. ദുർഗ്ഗയുടെ ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.
ചിറയിൻ കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ എട്ടുവയസ്സുകാരന്‍ ദിക്ഷല്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു . രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.















