'ഗുണ്ടകള്‍ ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ പരലോകത്ത്'; ബംഗാളില്‍ തൃണമൂലിന് താക്കീതുമായി രാജ്നാഥ് സിംഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗുണ്ടകള്‍ ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ പരലോകത്ത്’; ബംഗാളില്‍ തൃണമൂലിന് താക്കീതുമായി രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 09:59 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഗുണ്ടകളെയും മാഫിയകളെയും വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൂഗ്ലിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനമായ രീതിയില്‍ ബിഷ്ണുപൂരിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃണമൂല്‍ ഗുണ്ടകള്‍ക്ക് അവസാന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ‘ബംഗാളില്‍ ഇനി ഗുണ്ടകള്‍ വാഴില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ ഒന്നുകില്‍ ബംഗാളിലെ ജയിലുകളിലുണ്ടാകും, അല്ലെങ്കില്‍ ‘മുകളില്‍’ (പരലോകത്ത്) ആയിരിക്കും. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

അതേസമയം, സ്ത്രീസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അമിത് ഷായുടെ റാലി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയമാണെന്ന് അമിത് ഷാ ആരോപിച്ചു. ആര്‍.ജി കര്‍, സന്ദേശ്ഖാലി തുടങ്ങിയ സംഭവങ്ങള്‍ ഇതിന് തെളിവാണ്. സ്ത്രീകള്‍ രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് ഒരു വനിതാ മുഖ്യമന്ത്രി തന്നെ പറയുന്നത് ലജ്ജാകരമാണ്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് ഷാ ചൂണ്ടിക്കാട്ടി.

മെയ് അഞ്ചിന് ശേഷം ബംഗാളിലെ ഒരു കൊച്ചു പെണ്‍കുട്ടിക്ക് പോലും രാത്രി ഒരു മണിക്ക് ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യം ബിജെപി സര്‍ക്കാര്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങരുതെന്നും മെയ് 5 കഴിഞ്ഞാല്‍ ഗുണ്ടകളുടെ കഥ കഴിയുമെന്നും അമിത് ഷാ താക്കീത് നല്‍കി. ഏപ്രില്‍ 29-നകം എല്ലാ അഴിമതിക്കാരും ഗുണ്ടകളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നും മെയ് 4 കഴിഞ്ഞാല്‍ ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: Electionrajnath singhbengal
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies