പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 07:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളം ഇതുവരെ ദര്‍ശിക്കാത്ത അതിശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ പ്രതിഫലിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം പോളിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടെണ്ണലിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഇടത് മുന്നണിയെ ആശങ്കയിലാഴ്‌ത്തുന്ന നിരീക്ഷണങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. മാസപ്പടി വിവാദം, സ്വര്‍ണ്ണക്കടത്ത് തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഭരണശൈലിയും ജനരോഷത്തിന് കാരണമായിട്ടുണ്ട്.

സാധാരണക്കാരനെ വലയ്‌ക്കുന്ന നികുതി വര്‍ദ്ധനവിനെതിരെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന അമര്‍ഷം വോട്ടെടുപ്പില്‍ പ്രതിഫലിക്കും. പുറമെ പ്രകടമാകാത്ത ഒരു ‘നിശബ്ദ സുനാമി’ ഇത്തവണത്തെ ഫലത്തെ സ്വാധീനിക്കുമെന്നും അത് ഭരണമാറ്റത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ ഇത്തവണ വലിയ വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളും എന്‍.ഡി.എയുടെ സജീവമായ സാന്നിധ്യവും ഇടത് കോട്ടകളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിന് എതിരായ ജനാധിപത്യപരമായ തിരിച്ചടിയാകും ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വിലയിരുത്തി. ‘കേരളത്തിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത് വെറുമൊരു ഭരണമാറ്റമല്ല, മറിച്ച് രാഷ്‌ട്രീയമായ ഒരു ശുദ്ധീകരണമാണ്. പോളിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടതുകോട്ടകള്‍ തകരുന്ന കാഴ്ചയാകും കാണാനാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കണ്ട ജനരോഷം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഇത്തവണ പ്രകടമാകും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തോടുള്ള തിരുത്തല്‍ വായനയായിരിക്കും ഈ ജനവിധിയെന്നും, പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ ബിംബം തകരുന്നതാകും വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കേരളം കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഫലം പുറത്തുവരുന്നതോടെ രാഷ്‌ട്രീയ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ജയശങ്കറിന്റെ പ്രവചനം.

Tags: ndaPinarayi Vijayankerala electionADV A JAYASHANKAR
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies