പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനം: 895.30 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനം: 895.30 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 06:54 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 895.30 കോടി രൂപയുടെ ബൃഹദ് പദ്ധതികള്‍ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുക, ചരക്ക് നീക്കം സുഗമമാക്കുക, യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും പഴയ മെട്രോ ശൃംഖലയായ കൊല്‍ക്കത്ത മെട്രോയുടെ നോര്‍ത്ത്-സൗത്ത് കോറിഡോറിലാണ് പ്രധാനമായും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതിനായി 671.72 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. 291.06 കോടി രൂപ ചെലവില്‍ 7 പുതിയ ട്രാക്ഷന്‍ സബ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കും.

എസ്പ്ലനേഡ് മെട്രോ മുതല്‍ കവി സുഭാഷ് വരെയുള്ള ഭാഗത്തെ സബ്‌സ്റ്റേഷനുകള്‍ 380.66 കോടി രൂപ ചെലവില്‍ നവീകരിക്കും. നിലവിലുള്ള 11 കെവി സംവിധാനം 33 കെവി ആയി ഉയര്‍ത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നവീകരണം പൂര്‍ത്തിയാകുന്നതോടെ മെട്രോ ട്രെയിനുകള്‍ തമ്മിലുള്ള സമയക്രമം നിലവിലുള്ള 5 മിനിറ്റില്‍ നിന്നും 2.5 മിനിറ്റായി കുറയ്‌ക്കാന്‍ സാധിക്കും. ഇത് മെട്രോയിലെ തിരക്ക് കുറയ്‌ക്കാനും കൂടുതല്‍ സര്‍വീസുകള്‍ നടത്താനും സഹായിക്കും. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള അദ്ര ഡിവിഷനിലെ മധുകുണ്ഡ-ദാമോദര്‍ സെക്ഷനില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 223.58 കോടി രൂപ അനുവദിച്ചു.

1903-ലും 1965-ലുമായി നിര്‍മ്മിച്ച പഴയ ദാമോദര്‍ പാലത്തിന് പകരം അത്യാധുനിക രീതിയിലുള്ള പുതിയ സബ് സ്ട്രക്ചറുകള്‍ നിര്‍മ്മിക്കും. പഴയ പാലത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം. അസന്‍സോളിനെയും ടാറ്റാനഗറിനെയും ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക പാതയാണിത്. ചരക്ക് നീക്കത്തിനും കല്‍ക്കരി ഗതാഗതത്തിനും ഏറെ പ്രാധാന്യമുള്ള ഈ റൂട്ടിലെ സുരക്ഷയും വേഗതയും വര്‍ദ്ധിപ്പിക്കാന്‍ പുതിയ പാലം സഹായിക്കും. ഈ വന്‍കിട പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ ബംഗാളിലെ ട്രെയിന്‍ യാത്ര കൂടുതല്‍ ആധുനികവും സുരക്ഷിതവുമാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Tags: west bengalRailwayProject
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies