'ഞങ്ങളെ വഴിയാധാരമാക്കിയ മന്ത്രി'; ഗണേഷ് കുമാറിന്‍റെ തോൽവി പായസം വച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂളുകാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞങ്ങളെ വഴിയാധാരമാക്കിയ മന്ത്രി’; ഗണേഷ് കുമാറിന്‍റെ തോൽവി പായസം വച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂളുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 07:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ പരാജയത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ആഘോഷം നടത്തി.മന്ത്രിയുടെ പുതിയ നിയമങ്ങൾ തങ്ങളുടെ മേഖലയെ തകർത്തെന്നും പരാതികൾ കേൾക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ആഘോഷം നടത്തിയത്. മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം വെച്ചും ബോളി വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ഇവർ ഗണേഷിന്റെ ഇവർ തോൽവി ആഘോഷിച്ചത്.

മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഡ്രൈവിങ് സ്കൂൾ മേഖലയെ തകർത്തെന്നും ഡ്രൈവിങ് സ്കൂൾ നടത്തുന്നവരെ വഴിയാധാരമാക്കിയ മന്ത്രിയുടെ പരാജയമാണ് തങ്ങൾ ആഘോഷിക്കുന്നെതെന്നുമാണ് ഇവർ പറഞ്ഞത്.

സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്‍റ അജണ്ടയെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ പരാതി. ടെസ്റ്റുകളിൽ തങ്ങളുടെ പഠിതാക്കൾക്ക് വിജയ ശതമാനം കുറയുമ്പോൾ മന്ത്രിക്ക് താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുന്നു. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറു മാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിങ് സ്കൂളുകാർ പണം പിരിച്ച് നൽകുന്ന അവസ്ഥയാണുള്ളത്. ഡ്രൈവിംഗ് സ്‌കൂളുകാരുടെ പരാതികൾ കേൾക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല.

മുഖ്യമന്ത്രിയോട് ചോദിച്ചാൽ ഗതാഗത മന്ത്രിയെ കാണാൻ പറയും. എന്നാൽ അദ്ദേഹം പരിഗണിക്കാറേയില്ല. പലതവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. ഗണേഷ് കുമാറിന്റെ പിതാവ് ഇക്കാര്യങ്ങൾ കേൾക്കാനും നടപടിയെടുക്കാനും തയ്യാറാകുമായിരുന്നെന്നും ഉടമകൾ പറയുന്നു.

Tags: K B Ganesh Kumar
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies