കുറ്റകൃത്യങ്ങള്‍ പടിക്ക് പുറത്ത്; യുപിയില്‍ യോഗി മാജിക്! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ കുറവ്, വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റകൃത്യങ്ങള്‍ പടിക്ക് പുറത്ത്; യുപിയില്‍ യോഗി മാജിക്! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ കുറവ്, വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 03:20 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2024ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ കുറവുണ്ടായതോടെ ഉത്തര്‍പ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

സ്ത്രീ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുന്ന യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ ഫലം കാണുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീധന മരണങ്ങളില്‍ പകുതിയിലധികം (51%) കുറവുണ്ടായി. 2023-ല്‍ 2,122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2024-ല്‍ ഇത് 1,047 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബലാത്സംഗ കേസുകളില്‍ 8.7% കുറവ് രേഖപ്പെടുത്തി. 2022-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയില്‍ ഉണ്ടായത്.

വര്‍ഗീയ കലാപങ്ങള്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് റിപ്പോര്‍ട്ടിലെ പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് ഒരിടത്തുപോലും വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞതും സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിയുടെ അടയാളമായി. ജനസംഖ്യയില്‍ ഒന്നാമതാണെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് ഉത്തര്‍പ്രദേശ്.

ദേശീയ കുറ്റകൃത്യ ശരാശരി 252.3% ആയിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലിത് വെറും 180.2% മാത്രമാണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ 28.5% കുറവ്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യ നിരക്കില്‍ മികച്ച മുന്നേറ്റം നടത്തിയ യുപി, കഴിഞ്ഞ വര്‍ഷത്തെ 24-ാം സ്ഥാനത്ത് നിന്ന് 18-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടു. സെബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ലഖ്നൗ പോലുള്ള നഗരങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സൈബര്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ശക്തമായ ഭരണവും വിട്ടുവീഴ്ചയില്ലാത്ത പോലീസ് നടപടികളും വഴി ഉത്തര്‍പ്രദേശ് ഒരു ‘കുറ്റകൃത്യ വിമുക്ത’ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എന്‍സിആര്‍ബി കണക്കുകള്‍ അടിവരയിടുന്നു.

Tags: UPCrimedecerasing
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies