അടൂരില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ക്രൂരത; ലഹരി നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പ്രതിക്കായി തിരച്ചില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടൂരില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ക്രൂരത; ലഹരി നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പ്രതിക്കായി തിരച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 07:00 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: അടൂരില്‍ 28 വയസ്സുകാരിയെ അയല്‍വാസിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ച്ചയായ അതിക്രമം. സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും അടൂര്‍ പോലീസിനും യുവതി പരാതി നല്‍കി.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി ഫെബ്രുവരിയിലാണ് ആദ്യമായി പീഡനത്തിനിരയായത്. വീട്ടിലേക്ക് പോകാന്‍ പതിവായി വിളിക്കാറുള്ള അയല്‍ക്കാരന്റെ ഓട്ടോയില്‍ കയറിയ യുവതിയെ പ്രതി കബളിപ്പിക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് യുവതിയെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. അവിടെ വെച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം ആവര്‍ത്തിച്ചു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി പ്രതിയുടെ ഭാര്യയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഇതോടെ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. ഒരു ടാങ്കര്‍ ലോറിയില്‍ യുവതിയെ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

അക്രമം സഹിക്കവയ്യാതെ വന്നതോടെയാണ് ഭയപ്പാടിലായിരുന്ന യുവതി പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ അടൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: rape casePOLICE CASEBlackmailingtaking videopathanamthita
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies