'അഴിമതിയുടെ കാലം കഴിഞ്ഞു; ഇനി സോനാര്‍ ബംഗ്ലാ'; ബംഗാളിനെ സുവര്‍ണ്ണ ഭൂമിയാക്കാന്‍ സുവേന്ദു സര്‍ക്കാരിന് കഴിയുമെന്ന് അമിത് ഷാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അഴിമതിയുടെ കാലം കഴിഞ്ഞു; ഇനി സോനാര്‍ ബംഗ്ലാ’; ബംഗാളിനെ സുവര്‍ണ്ണ ഭൂമിയാക്കാന്‍ സുവേന്ദു സര്‍ക്കാരിന് കഴിയുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 08:22 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ യുഗം പിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ബംഗാളിനെ പിന്നോട്ടടിച്ച അഴിമതിക്കും സിന്‍ഡിക്കേറ്റ് ഭരണത്തിനും ഇതോടെ അന്ത്യമായെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് അമിത് ഷാ ബംഗാളിന്റെ ഭാവി കാഴ്ചപ്പാട് വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും കഴിയുന്ന ‘സോനാര്‍ ബംഗ്ലാ’ (സുവര്‍ണ്ണ ബംഗാള്‍) യാഥാര്‍ത്ഥ്യമാക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. ദീര്‍ഘകാലത്തെ പോരാട്ടത്തിനൊടുവില്‍ ബംഗാള്‍ ജനത ആഗ്രഹിച്ച മാറ്റമാണിതെന്നും അവരുടെ പ്രതീക്ഷകള്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഫലമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് അമിത് ഷാ തന്നെയാണ് നിര്‍ദ്ദേശിച്ചത്. നന്ദിഗ്രാമിലും ഭവാനിപൂരിലും മമത ബാനര്‍ജിക്കെതിരെ നേടിയ ഐതിഹാസിക വിജയം സുവേന്ദുവിന്റെ ജനസ്വാധീനത്തിന്റെ തെളിവായി പാര്‍ട്ടി വിലയിരുത്തി. യോഗത്തില്‍ പങ്കെടുത്ത എല്ലാ എംഎല്‍എമാരും ഒരേസ്വരത്തില്‍ സുവേന്ദുവിനെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. അധികാരമേല്‍ക്കുന്ന സുവേന്ദു സര്‍ക്കാരിന്റെ പ്രധാന അജണ്ടകള്‍ ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയുക. ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കി സുതാര്യത ഉറപ്പാക്കുക. വ്യവസായ മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം കൊണ്ടുവരികയും യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുക. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതിനൊപ്പം വ്യവസായ-സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും പുതിയ സര്‍ക്കാരെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും ഈ ഭരണമാറ്റം വഴിയൊരുക്കും.

Tags: Amith shabengalCMsuvendu adhikarisuvendu government
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies