'ഞങ്ങളുടെ മക്കളെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി'; നോര്‍ത്ത് 24 പര്‍ഗാനാസില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ വ്യാപക അക്രമമെന്ന് ഹിന്ദു കുടുംബങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങളുടെ മക്കളെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി’; നോര്‍ത്ത് 24 പര്‍ഗാനാസില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ വ്യാപക അക്രമമെന്ന് ഹിന്ദു കുടുംബങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 02:37 pm IST
Facebook
Twitter
WhatsAppTelegram

നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ആംഡംഗ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് പ്രദേശത്തെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ട് അക്രമങ്ങളും ഭീഷണികളും നടക്കുന്നതായാണ് പരാതി ഉയരുന്നത്. വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തതായും ഗ്രാമവാസികള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആംഡംഗയിലെ പലയിടങ്ങളിലും സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്.

ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായും നാട്ടുകാര്‍ പറയുന്നു. പുറത്തിറങ്ങാന്‍ പോലും ഭയമാണെന്ന് പ്രദേശത്തെ ഒരു സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘കഴിഞ്ഞ 14 വര്‍ഷമായി ഞങ്ങള്‍ ഇത് അനുഭവിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. വീടുകള്‍ തകര്‍ത്തു. ഭയം കാരണം ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല,’ അവര്‍ പറഞ്ഞു. അക്രമം ഭയന്ന് നിരവധി യുവാക്കള്‍ ഗ്രാമം വിട്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

വീടുകളില്‍ അതിക്രമിച്ചു കയറിയ സംഘങ്ങള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയുണ്ട്. ബലാത്സംഗ ഭീഷണി വരെ മുഴക്കിയതായും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അടിയന്തര സംരക്ഷണം വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സംഭവം വിവാദമായതോടെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ അര്‍ജുന്‍ സിംഗ് അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരായ കുടുംബങ്ങളുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ദേശീയ പട്ടികജാതി കമ്മീഷന്‍ അംഗവും പ്രദേശം സന്ദര്‍ശിച്ച് ഇരകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കാസിം സിദ്ദിഖിയുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും അദ്ദേഹം ഇതിനോട് പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഷ്‌ട്രീയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണമോ അറസ്റ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Tags: TMChindu familyallegs attack
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies