കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 06:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഡി ആയാലും കെസി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്. മൂന്നുപേരില്‍ ജമാ അത്ത് ഇസ്ലാമി അമീറിന്റെ ശരിക്കുള്ള അടിമ ആരാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്. മുസ്ലിം ലീഗ് ഭാസ്‌കര പട്ടേലരും കോണ്‍ഗ്രസ് തൊമ്മിയുമായി മാറിക്കഴിഞ്ഞു. ഇതിനല്ല മതേതര കേരളം കോണ്‍ഗ്രസ് മുന്നണിക്ക് വോട്ട് ചെയ്തത്.

കര്‍ണാടകയില്‍ നിന്നുള്ള ഒരു മുസ്ലിം മന്ത്രി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വന്നത് ഏറെ ദുരൂഹമാണ്. ഷാഫി പറമ്പിലിന്റെ കൂറുമാറ്റവും കര്‍ണാടക മന്ത്രിയുടെ സന്ദര്‍ശനവുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നന്നും അഡ്വ എസ് സുരേഷ് ആരോപിച്ചു. മുസ്ലിം ലീഗാണ് കേരളത്തില്‍ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. മുസ്ലിം ലീഗിന്റെയും എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ട് മാത്രമല്ല നിങ്ങള്‍ അധികാരത്തില്‍ എത്തിയതെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നു. സുരേഷ് പറഞ്ഞു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്. സ്വപ്‌നതുല്യമായ ഭൂരിപക്ഷം കിട്ടിയിട്ടും കോണ്‍ഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്ക് പടര്‍ന്നിരിക്കുന്നു. ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നു. ചില എംഎല്‍എമാര്‍ക്ക് മലബാര്‍ മേഖലയില്‍ കാലുകുത്താന്‍ പറ്റാത്ത സാഹചര്യമാണ്. ഇത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഇടതുപക്ഷം മാറി വലതുപക്ഷം വന്നതുകൊണ്ട് ഗുണമൊന്നുമില്ലെന്ന് ബിജെപി നേരത്തെ പറഞ്ഞത് ശരിയാണെന്ന് ഈ ദിവസങ്ങള്‍ തെളിയിക്കുന്നു.

സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പാഠപുസ്തകങ്ങള്‍ തയ്യാറായിട്ടില്ല, സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. മഴക്കാല രോഗങ്ങള്‍ പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ്. പിഎം ശ്രീ (PM SHRI) പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 440 കോടി രൂപ നഷ്ടമാകുന്ന അവസ്ഥയാണെന്നും സുരേഷ് ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരില്‍ യുഡിഎഫുകാര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുന്നു. ആടിനെ പൊതുനിരത്തില്‍ കഴുത്തറുത്ത് കൊല്ലുകയും ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്യുന്നു. ഇത് താലിബാന്‍ മോഡല്‍ അക്രമമാണ്.

കൂടാതെ, മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ച് വോട്ട് മറിച്ചുവെന്ന് ഐഎന്‍എല്‍ (INL) നേതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയനും പങ്കെടുത്തു.

Tags: CongressBJPkerala CMMuslim Leaguekaramana jayanadv. s suresh
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies