മുസ്ലിം വിഭാഗങ്ങളുടെ ഒബിസി സംവരണം: ഹൈക്കോടതി വിധിക്കെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുവേന്ദു സര്‍ക്കാര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലിം വിഭാഗങ്ങളുടെ ഒബിസി സംവരണം: ഹൈക്കോടതി വിധിക്കെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുവേന്ദു സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 06:32 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുന്‍ തൃണമൂല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അഞ്ച് ലക്ഷത്തോളം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാകും.

2024 മെയ് 22-നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇടത് മുന്നണി സര്‍ക്കാരും പിന്നീട് വന്ന തൃണമൂല്‍ സര്‍ക്കാരുമാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൃത്യമായ സര്‍വേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ മമത ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കുനാല്‍ മിമാനി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി അംഗീകരിക്കുന്നുവെന്ന നിലപാടാണ് പുതിയ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹര്‍ജി പിന്‍വലിക്കുന്നതിനൊപ്പം 2011 മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവന്‍ എസ്സി, എസ്ടി, ഒബിസി സര്‍ട്ടിഫിക്കറ്റുകളും പുനഃപരിശോധിക്കാന്‍ പിന്നാക്ക ക്ഷേമ വകുപ്പ് ഉത്തരവിട്ടു.

ഏകദേശം 1.69 കോടി രേഖകളാണ് ഇത്തരത്തില്‍ പരിശോധിക്കുക. ഇതില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ ‘ദുആരെ സര്‍ക്കാര്‍’ പദ്ധതി വഴി വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും പുതിയ സര്‍ക്കാരിന്റേത് ശരിയായ നടപടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് റോയ് പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്‌ട്രീയം അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് ബിജെപി അവകാശപ്പെട്ടു. ശരിയായ രീതിയില്‍ സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ ഒബിസി പട്ടിക തയ്യാറാക്കുമെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.

Tags: SUVENDHU ADHIKARIbjp governmentWithdrawtmc gov petitionobc status cancelled
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies