മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 02:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസ് നടപടികളുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആസൂത്രിത പ്രചാരണം നടത്തിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഎപി നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് തുടങ്ങിയവര്‍ക്കെതിരെ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

ജസ്റ്റിസ് നവിന്‍ ചൗള, ജസ്റ്റിസ് രവീന്ദര്‍ ദുദേജ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചതും നാലാഴ്ചയ്‌ക്കകം മറുപടി നല്‍കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടതും. എക്‌സൈസ് നയക്കേസിലെ ജഡ്ജിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് അരവിന്ദ് കെജ്രിവാളും മറ്റ് നേതാക്കളും പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ശര്‍മ്മ കോടതിയലക്ഷ്യ നടപടികള്‍ക്ക് തുടക്കമിട്ടത്.

മദ്യനയക്കേസില്‍ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള 22 പ്രതികളെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐയുടെ അന്വേഷണ രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു വിചാരണക്കോടതിയുടെ അന്നത്തെ വിധി. എന്നാല്‍, ഈ ഉത്തരവിനെതിരെ സിബിഐ പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ഈ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള പ്രതികള്‍ അപേക്ഷ നല്‍കിയിരുന്നു. ജഡ്ജിക്ക് മുന്‍വിധിയുണ്ടെന്നായിരുന്നു എഎപി നേതാക്കളുടെ ആരോപണം. എന്നാല്‍, ഈ ആവശ്യങ്ങള്‍ തള്ളിയ ജസ്റ്റിസ് ശര്‍മ്മ, എഎപി നേതൃത്വത്തിന്റെ ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്ന് വ്യക്തമാക്കുകയും അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയുമായിരുന്നു.

ജഡ്ജിയുമായുള്ള തര്‍ക്കം മുറുകിയതോടെ, ജസ്റ്റിസ് ശര്‍മ്മയുടെ കോടതിയിലെ വാദങ്ങളില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് കെജ്രിവാളും സിസോദിയയും നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് ശര്‍മ്മ നിലവില്‍ ഈ സിബിഐ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയ വിവരവും, വാദത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന കാര്യവും കെജ്രിവാള്‍, സിസോദിയ, ദുര്‍ഗേഷ് പഥക് എന്നിവരെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചൊവ്വാഴ്ച കോടതി നിര്‍ദ്ദേശിച്ചു. തങ്ങളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലില്‍ വരും തിങ്കളാഴ്ചയ്‌ക്കകം മറുപടി നല്‍കാനും എഎപി നേതാക്കളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: aravind kejriwalhigh court judgecontempt caseaap leaders
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies