ആ പ്രഖ്യാപനം കേട്ടതും നെയ്മര്‍ പൊട്ടിക്കരഞ്ഞു! നെഞ്ചോട് ചേര്‍ത്ത് ബ്രൂണയും സുഹൃത്തുക്കളും; സോഷ്യല്‍ മീഡിയയെ ഈറനണിയിച്ച് ആ ദൃശ്യങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആ പ്രഖ്യാപനം കേട്ടതും നെയ്മര്‍ പൊട്ടിക്കരഞ്ഞു! നെഞ്ചോട് ചേര്‍ത്ത് ബ്രൂണയും സുഹൃത്തുക്കളും; സോഷ്യല്‍ മീഡിയയെ ഈറനണിയിച്ച് ആ ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 04:18 pm IST
FacebookTwitterWhatsAppTelegram

സാന്റോസ്: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സാംബാ പ്രതാപം തിരികെപ്പിടിക്കാന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടുമെത്തുന്നു. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള കാനറികളുടെ അന്തിമ സ്‌ക്വാഡില്‍ നെയ്മറെ ഉള്‍പ്പെടുത്തിയതോടെ, ആറാം കനകകിരീടം സ്വപ്‌നം കാണുന്ന ആരാധകര്‍ വലിയ ആവേശത്തിലാണ്. നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള താരത്തിന്റെ ഈ തിരിച്ചുവരവ് ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നത് സ്വന്തം ബംഗ്ലാവിലിരുന്ന് ഉദ്വേഗത്തോടെ വീക്ഷിക്കുന്ന നെയ്മറുടെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഏകദേശം 20 കോടിയോളം ആളുകളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ടീം പ്രഖ്യാപന സമയത്ത് മൂന്ന് വര്‍ഷത്തെ ഇടവേളയുടെ വലിയ സമ്മര്‍ദ്ദം 34-കാരനായ താരത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു. പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്വാസമടക്കിയാണ് ടിവി സ്‌ക്വാഡിന് മുന്നിലിരുന്നത്.

🥺🇧🇷 The moment when Neymar Jr got called up by Carlo Ancelotti…@neymarjr 🎥 pic.twitter.com/xFIxeMh4nw

— Fabrizio Romano (@FabrizioRomano) May 19, 2026 

ഒടുവില്‍ ആഞ്ചലോട്ടി നെയ്മറുടെ പേര് ഔദ്യോഗികമായി അനൗണ്‍സ് ചെയ്തതോടെ ബംഗ്ലാവ് ആഹ്ലാദക്കടലായി മാറി. സന്തോഷം അടക്കാനാവാതെ കണ്ണീരണിഞ്ഞ താരം തന്റെ ഉറ്റസുഹൃത്ത് റഫീഞ്ഞയെയും അച്ഛനെയും കെട്ടിപ്പിടിച്ചാണ് ഈ ചരിത്ര നിമിഷം ആഘോഷിച്ചത്. 2023 ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയേറ്റ കടുത്ത പരിക്കാണ് നെയ്മറെ ടീമില്‍ നിന്ന് ഏറെക്കാലം അകറ്റിനിര്‍ത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങളും കാര്‍ലോ ആഞ്ചലോട്ടി ചുമതലയേറ്റ ശേഷമുള്ള അവഗണനകളും താരത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ കഠിനമായ തിരിച്ചുവരവിലൂടെ ഇറ്റാലിയന്‍ പരിശീലകന്റെ ലോകകപ്പ് പദ്ധതികളില്‍ ഇടംപിടിക്കാന്‍ ‘സുല്‍ത്താന്’ സാധിച്ചു.

ബ്രസീലിനായി കളിച്ച 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള നെയ്മറാണ് നിലവില്‍ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. പങ്കെടുത്ത മൂന്ന് ലോകകപ്പുകളിലെ (2014, 2018, 2022) 13 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളും താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. 24 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പ് കിരീടം ബ്രസീലില്‍ എത്തിക്കുമെന്ന ഉറച്ച വാഗ്ദാനവുമായാണ് നെയ്മര്‍ ഇത്തവണ കളത്തിലിറങ്ങുന്നത്.

Tags: brazilneymar cryingafter team selection
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies