പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 09:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിജെപി ജനപ്രതിനിധികള്‍ എത്തുന്നത് വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രകടനവുമായി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാര്‍ട്ടി സംസ്ഥാന കാര്യാലയമായ കെ.ജി. മാരാര്‍ ഭവനില്‍ നിന്നാണ് നിയുക്ത എംഎല്‍എമാരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍, ബി.ബി.ഗോപകുമാര്‍ എന്നിവര്‍ ഒരുമിച്ച് യാത്ര തിരിക്കുക. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും ഇവര്‍ നിയമസഭയിലേക്ക് പ്രവേശിക്കുക.

നേതാക്കള്‍ക്കൊപ്പം എന്‍ഡിഎ മുന്നണിയിലെ പ്രമുഖരും വലിയൊരു ജനസഞ്ചയവും പ്രകടനത്തില്‍ അണിനിരക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ സഖ്യകക്ഷി നേതാക്കളായ ബി.ഗോപകുമാര്‍ (ട്വന്റി ട്വന്റി), പത്മകുമാര്‍ (ബിഡിജെഎസ്) തുടങ്ങിയവരും ഈ റാലിക്ക് മുന്‍നിരയില്‍ നേതൃത്വം നല്‍കും. പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാനവ്യാപകമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വലിയ ആഘോഷമായി മാറ്റുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് അറിയിച്ചു.

സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി വിപുലമായ സൗഹൃദ സന്ദര്‍ശനങ്ങളിലാണ് നിയുക്ത നേമം എംഎല്‍എ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. കേരള നിയമസഭയിലെ ബിജെപിയുടെ ആദ്യ ജനപ്രതിനിധിയായ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തെത്തിയ അദ്ദേഹം യൂണിയന്‍ ഭാരവാഹികളായ സംഗീത് കുമാര്‍, കാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി.

നേമം മണ്ഡലത്തില്‍ പാര്‍ട്ടി നേടിയ ചരിത്രപരമായ വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനായി വിപുലമായ പരിപാടികളും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് 5 മണി മുതല്‍ മണ്ഡലത്തിലെ എസ്റ്റേറ്റ് വാര്‍ഡ്, കരുമം വാര്‍ഡ്, കാലടി വാര്‍ഡ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പ്രകാശിപ്പിക്കുന്ന ‘നന്ദി നേമം’ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Tags: BJPV MURALEEDARANoath ceremonyrajeev chandrashekar
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies