ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 12:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കും. പ്രാദേശിക-ആഗോള സമാധാനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിരോധം, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍, വ്യാപാര-നിക്ഷേപങ്ങള്‍, ഊര്‍ജ്ജ സുരക്ഷ, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തില്‍ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആഗോള നന്മയ്‌ക്കായി ഇന്ത്യയും അമേരിക്കയും തുടര്‍ന്നും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ നിരന്തരമായ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു.

ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പശ്ചിമേഷ്യന്‍ സാഹചര്യം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സുപ്രധാനമായ ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ഈ മാസം 26-ന് നടക്കും.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് മേഖല എന്ന ക്വാഡ് കാഴ്ചപ്പാടിന് അനുസൃതമായി, മുന്‍ഗണനാ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് മന്ത്രിമാര്‍ ആശയവിനിമയം നടത്തും. നിലവിലുള്ള ക്വാഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം ഇന്‍ഡോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങളും പരസ്പര താല്‍പ്പര്യമുള്ള അന്താരാഷ്‌ട്ര വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Tags: meetingAdv. JayashankarMarco Rubio
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies