ഐ.പി.എല്ലില്‍ നിന്ന് മാറിനിന്നത് സ്വന്തം തീരുമാനപ്രകാരമല്ലെന്ന് ആര്‍.സി.ബി താരം യഷ് ദയാല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലില്‍ നിന്ന് മാറിനിന്നത് സ്വന്തം തീരുമാനപ്രകാരമല്ലെന്ന് ആര്‍.സി.ബി താരം യഷ് ദയാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 06:09 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐ.പി.എല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ നിന്ന് താന്‍ വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളാലല്ല, മറിച്ച് മാനേജ്മെന്റിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് വെളിപ്പെടുത്തി പേസര്‍ യഷ് ദയാല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തന്നെ കളിപ്പിക്കാത്തതിന്റെ കൃത്യമായ കാരണം അറിയില്ലെന്നും, മത്സരങ്ങള്‍ ടി.വിയില്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ടെന്നും ദയാല്‍ പറഞ്ഞു.

തന്നെ ടീമില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. പകരക്കാരനെ കണ്ടെത്താന്‍ ആര്‍.സി.ബി ശ്രമിക്കാത്തത് തന്നിലുള്ള വിശ്വാസം കൊണ്ടാകാം. ദിനേഷ് കാര്‍ത്തിക് അടക്കമുള്ള മുതിര്‍ന്ന താരങ്ങളുമായും മാനേജ്മെന്റുമായും ഇപ്പോഴും ആശയവിനിമയം നടത്താറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി കന്നി കിരീടം നേടിയപ്പോള്‍ ബൗളിങ് നിരയിലെ പ്രധാന കരുത്തായിരുന്നു യഷ് ദയാല്‍. എന്നാല്‍ ഈ സീസണിന് മുന്‍പ്, വ്യക്തിപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദയാല്‍ കളിക്കില്ലെന്ന് ആര്‍.സി.ബി ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

താരത്തിന്റെ കരിയറിന് തിരിച്ചടിയായത് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് ദയാലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഈ സംരക്ഷണം ലഭിച്ചില്ല.

ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലീസ് സ്റ്റേഷനിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ കേസുള്ളത്. ഐ.പി.എല്‍ മത്സരത്തിനിടയിലാണ് പരിചയപ്പെട്ടതെന്നും ക്രിക്കറ്റ് കരിയറില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. കടുത്ത നിയമപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം നടന്ന യു.പി ടി20 ലീഗില്‍ 7 ലക്ഷം രൂപയ്‌ക്ക് ഗോരഖ്പൂര്‍ ലയണ്‍സ് സ്വന്തമാക്കിയിരുന്നെങ്കിലും ദയാലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

Tags: RCByash dhayal
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies