ബംഗാളില്‍ പുതിയ ജനക്ഷേമ പദ്ധതികളുമായി സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, 5 രൂപയ്ക്ക് ഊണ്; മദ്യശാലകള്‍ക്കും നിയന്ത്രണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളില്‍ പുതിയ ജനക്ഷേമ പദ്ധതികളുമായി സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, 5 രൂപയ്‌ക്ക് ഊണ്; മദ്യശാലകള്‍ക്കും നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 09:47 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുന്ന ‘അന്നപൂര്‍ണ യോജന’യുടെ അപേക്ഷാ ഫോമുകള്‍ മേയ് 27 മുതല്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സബ്സിഡി നിരക്കില്‍ ഭക്ഷണം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നദിയയിലെ കല്യാണിയില്‍ നടന്ന ഭരണതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അര്‍ഹരായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നാകും ഫോമുകള്‍ വിതരണം ചെയ്യുക. ജൂണ്‍ 1 മുതല്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതല്‍ പുതിയ മദ്യഷോപ്പുകള്‍ അനുവദിക്കില്ല. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന 400 പ്രത്യേക കന്റീനുകള്‍ വഴി ആഴ്ചയില്‍ രണ്ടുതവണ 5 രൂപ നിരക്കില്‍ മീന്‍ കൂട്ടിയുള്ള ഊണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ട് പുതിയ ‘ആയൂഷ്’ വകുപ്പ് രൂപീകരിക്കും. അനധികൃതമായി ബംഗാളില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ കണ്ടെത്തി നാടുകടത്തുന്നതിന് മുന്നോടിയായി പാര്‍പ്പിക്കുന്നതിനായി പ്രത്യേക ‘ഹോള്‍ഡിങ് സെന്ററുകള്‍’ അടിയന്തരമായി സ്ഥാപിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

പിടിയിലാകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ തുടര്‍നടപടികള്‍ക്കായി അതിര്‍ത്തി രക്ഷാസേനയ്‌ക്ക് കൈമാറും. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍പ് നടന്ന ക്രമക്കേടുകള്‍ തടയുന്നതിനായി അടുത്ത ബജറ്റ് സമ്മേളനത്തില്‍ പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള പ്രത്യേക ബില്ലുകള്‍ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ബംഗാളില്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്‌ട്രീയ അക്രമ സംഭവങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് വേണ്ടത്ര രീതിയില്‍ അന്വേഷണം നടക്കാത്ത എല്ലാ കൊലപാതകങ്ങളെയും അക്രമങ്ങളെയും കുറിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

Tags: bjp governmentliquior bannear schools and templesfive rupees mealsSUVENDHU ADHIKARI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies