കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ 'പഴയ പട'; മെസ്സി നയിക്കുന്ന അര്‍ജന്റീന ലോകകപ്പ് ടീം റെഡി, ഡിബാല പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ ‘പഴയ പട’; മെസ്സി നയിക്കുന്ന അര്‍ജന്റീന ലോകകപ്പ് ടീം റെഡി, ഡിബാല പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 05:16 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂനസ് ഐറിസ്: കനത്ത പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന 2026 ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ അന്തിമ പടയാളികളെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലോകകപ്പ് നിലനിര്‍ത്തുക എന്ന കടുത്ത ലക്ഷ്യവുമായി ഇറങ്ങുന്ന പരിശീലകന്‍ ലയണല്‍ സ്‌കലോനി 26 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ, 2022-ല്‍ ഖത്തറില്‍ ചരിത്രം കുറിച്ച വിശ്വസ്തരായ സീനിയര്‍ താരങ്ങളില്‍ തന്നെയാണ് സ്‌കലോനി ഇത്തവണയും വിശ്വസിച്ചിരിക്കുന്നത്.

അര്‍ജന്റീനയുടെ കളിതന്ത്രങ്ങളുടെ ആണിക്കല്ല് 38-കാരനായ നായകന്‍ ലയണല്‍ മെസ്സി തന്നെയാണ്. കരിയറിലെ ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന മെസ്സിക്ക് തന്നെയാണ് ഇത്തവണയും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള ചുമതല. കഴിഞ്ഞ തവണ ഫ്രാന്‍സിനെതിരായ കലാശപ്പോരാട്ടത്തില്‍ ഇരട്ടഗോളുകളോടെ തിളങ്ങി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ മെസ്സിയുടെ ഫിറ്റ്നസ് മാത്രമാണ് ഇപ്പോള്‍ ടീമിന്റെ ഏക ആശങ്ക.

മുന്നേറ്റ നിരയില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനസ് എന്നിവര്‍ തന്നെയാണ് പ്രധാന കരുത്ത്. തിയാഗോ അല്‍മാഡയും യുവതാരം നിക്കോളാസ് പാസും അറ്റാക്കിംഗിന് മൂര്‍ച്ച കൂട്ടാന്‍ ഒപ്പമുണ്ടാകും. എന്നാല്‍ മലയാളി ആരാധകര്‍ക്കടക്കം പ്രിയങ്കരനായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയ്‌ക്ക് ഇത്തവണ സ്‌കലോനിയുടെ തന്ത്രങ്ങളില്‍ ഇടം കണ്ടെത്താനായില്ല എന്നത് ശ്രദ്ധേയമാണ്.

പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയതാണ് ഇത്തവണത്തെ അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡ്. ഖത്തറില്‍ അര്‍ജന്റീനയുടെ എഞ്ചിനായി പ്രവര്‍ത്തിച്ച റോഡ്രിഗോ ഡിപോള്‍, എല്‍ ക്ലാസിക് താരം ലിയാന്‍ഡ്രോ പാരഡെസ് എന്നിവര്‍ക്കൊപ്പം എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റര്‍, ജിയോവാനി ലോ സെല്‍സോ എന്നിവരും അണിനിരക്കുന്നു. യുവതാരം വാലന്റീന്‍ ബാര്‍കോയ്‌ക്കും മധ്യനിരയില്‍ അവസരം ലഭിച്ചിട്ടുണ്ട്. അതേസമയം, റയല്‍ മഡ്രിഡിന്റെ യുവ വാഗ്ദാനമായ ഫ്രാങ്കോ മസ്റ്റാന്റുവാനോയെ ടീമിലേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അന്തിമ സ്‌ക്വാഡില്‍ ഇടം നല്‍കിയില്ല.

പ്രതിരോധത്തില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ അനുഭവസമ്പത്തിനൊപ്പം ക്രിസ്റ്റിയന്‍ റൊമേറോ, ഗോണ്‍സാലോ മൊണ്‍ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടീനസ് എന്നിവര്‍ കോട്ടകെട്ടും. ഗോള്‍വലയ്‌ക്ക് മുന്നില്‍ പതിവുപോലെ വിശ്വസ്തനായ എമിലിയാനോ മാര്‍ട്ടിനസ് തന്നെയാണ് ഒന്നാം ചോയ്‌സ്. ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ എന്നിവരാണ് ബാക്ക്-അപ്പ് ഗോള്‍കീപ്പര്‍മാര്‍. എമിലിയാനോയുടെ നേരിയ പരിക്ക് മാത്രമാണ് മാനേജ്മെന്റിനെ അല്പം അലട്ടുന്നത്.

വരാനിരിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ‘ജെ’യിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

അര്‍ജന്റീന ടീം

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ

പ്രതിരോധനിര: ലിയാന്‍ഡ്രോ ബാലേര്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന

മധ്യനിര: ലിയാന്‍ഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍ക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്

മുന്നേറ്റനിര: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാര്‍ട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്

Tags: argentinasquadfifa world cup 2026lionel messi captian
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies