കോട്ടയം: സി.എം.ആർ.എൽ- എക്സാലോജിക്ക് മാസപ്പടിക്കേസിൽ പോരാട്ടം ശക്തമാക്കി ബിജെപി ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. വീണ വിജയന്റെ വിദേശ അക്കൗണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു. എക്സാലോജിക്കിന്റെ യുഎഇയിൽ ബാങ്കിൽ അക്കൗണ്ട് പരിശോധിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എഫ്ഐഒയ്‌ക്ക നൽകിയ പരാതിയുടെ വിശദാംശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോൺ ജോർജിൻറ നിയമപോരാട്ടം കേസ് ഇതുവരെ എത്തിച്ചത്.
സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച പണം വിദേശ അക്കൗണ്ടിലേക്കാണ് വീണ മാറ്റിയതെന്ന് ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന അബുദാബി കോമേഴ്സ്യൽ ബാങ്കിന്റെ ശാഖ വഴിയാണ് ഇടപാട് നടന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിലായിരുന്നു ഈ അക്കൗണ്ട്.
2016-2019 കാലത്ത് വീണ. ടി യും മുൻ ഭർത്താവ് സുനീഷ്.എമ്മും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്തതത്. പിണറായി വിജയനും വീണയുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്നിവയിൽ നിന്നും ദുബായ് ബാങ്കിലേക്ക് ഇടപാട് നടന്നിട്ടുണ്ട്. ഇവയിൽ നിന്നും യുഎസിലെ ബാങ്കുകളിലേക്ക് പണം എത്തിയതായും കത്തിൽ ഷോൺ ജോർജ് കത്തിൽ ആരോപിക്കുന്നുണ്ട്. 2024 മെയ് 27 ന് ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് ഷോൺ ജോർജ് സിരീയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിനും പരാതി നൽകിയിരുന്നു.















