പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 06:04 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയ്‌ക്കിടെയുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാര്‍ ഫിഫയ്‌ക്ക് തലവേദനയാകുന്നു. ബുക്കിങ് വെബ്സൈറ്റിലെ പിഴവ് മുതലെടുത്ത് ചില കായികപ്രേമികള്‍ക്ക് ‘പൂജ്യം ഡോളര്‍’ നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതായി ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ മൂന്നിനാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കാനഡയിലെ ടൊറന്റോയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് സാങ്കേതിക തകരാര്‍ മൂലം 60 ഓളം ആരാധകര്‍ക്ക് യാതൊരു തുകയുമില്ലാതെ ബുക്ക് ചെയ്യാന്‍ സാധിച്ചത്.

എന്നാല്‍, ഈ ടിക്കറ്റുകള്‍ നിലവില്‍ റിസര്‍വ്ഡ് ലിസ്റ്റില്‍ ആണെങ്കിലും ആരാധകര്‍ക്ക് സൗജന്യമായി കളി കാണാനാകില്ലെന്ന് ഫിഫ വ്യക്തമാക്കി. ടിക്കറ്റ് റദ്ദാക്കപ്പെടാതിരിക്കാന്‍ കൃത്യമായ തുക ഏഴ് ദിവസത്തിനകം അടയ്‌ക്കണമെന്ന് ഫിഫ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടിക്കറ്റുകള്‍ ഉടനടി റദ്ദാക്കപ്പെടും. ലോകകപ്പ് ടിക്കറ്റുകളുടെ അമിതവിലയെച്ചൊല്ലി വിപണിയില്‍ ഇതിനകം തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

ഫിഫയുടെ ഔദ്യോഗിക റീസെയില്‍ സൈറ്റില്‍ ലോകകപ്പ് ഫൈനലിനായുള്ള നാല് ടിക്കറ്റുകള്‍ക്ക് മാത്രം ഏകദേശം 2.3 മില്യണ്‍ യൂറോ (21 കോടിയിലധികം രൂപ) വരെ ഈടാക്കിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിനോദ വിപണിയിലെ ഡിമാന്‍ഡും നിരക്കുകളും കണക്കിലെടുത്താണ് ഇത്തരം വിലകള്‍ നിശ്ചയിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ വാദം. അതേസമയം, ടിക്കറ്റ് വില നിശ്ചയിക്കുന്നതിലും സീറ്റുകള്‍ വിതരണം ചെയ്യുന്നതിലും കൃത്രിമത്വം നടക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്ന് ഫിഫയുടെ ടിക്കറ്റിങ് രീതികള്‍ക്കെതിരെ നിയമപരമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസും ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ ജെന്നിഫര്‍ ഡാവന്‍പോര്‍ട്ടും ചേര്‍ന്നാണ് ഈ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് ക്രമീകരണങ്ങളെക്കുറിച്ചും, ജൂലൈ 19-ന് നിശ്ചയിച്ചിരിക്കുന്ന ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിങ് രീതികളെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് ഫിഫയ്‌ക്ക് കഴിഞ്ഞ ആഴ്ച ഇവര്‍ സമന്‍സ് അയച്ചിട്ടുണ്ട്.

Tags: FANSWebsite glitch‘free’ World Cup ticketsFIFA cancels bookingdemand full payment
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies