ബോസ്‌നിയയോട് സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റുമായി കാനഡ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബോസ്‌നിയയോട് സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റുമായി കാനഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 01:46 pm IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ബോസ്‌നിയയോട് സമനില വഴങ്ങി ആതിഥേയരായ കാനഡ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ കാനഡയ്‌ക്കായി കൈയ്ല്‍ ലാരിനും ബോസ്‌നിയയ്‌ക്കായി ജോവോ ലൂക്കിച്ചും ലക്ഷ്യം കണ്ടു. ഈ സമനിലയോടെ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കാന്‍ കാനഡയ്‌ക്ക് സാധിച്ചു. ഇതിനുമുമ്പ് 1986-ല്‍ മെക്‌സിക്കോയിലും 2022-ല്‍ ഖത്തറിലും ലോകകപ്പ് കളിച്ച കാനഡ, പങ്കെടുത്ത ആറ് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും തുല്യശക്തികളെപ്പോലെയാണ് പന്തുരുട്ടിയത്. എന്നാല്‍ ആദ്യ പത്തു മിനിറ്റുകള്‍ക്ക് ശേഷം കാനഡ കളം നിറഞ്ഞു കളിച്ചെങ്കിലും ബോസ്‌നിയന്‍ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. പരിക്കേറ്റ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസിന്റെ അഭാവം കാനഡയുടെ നീക്കങ്ങളില്‍ വ്യക്തമായിരുന്നു. മറുവശത്ത്, യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്‌നിയ ആദ്യ പകുതിയില്‍ ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കി. 21-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും സീഡ് കൊലാസിനാക് തലകൊണ്ടു നല്‍കിയ പാസ്സ് ജോവോ ലൂക്കിച്ച് ഹെഡറിലൂടെ കാനഡയുടെ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും 50-ാം മിനിറ്റിനു ശേഷം ലഭിച്ച രണ്ട് അവസരങ്ങള്‍ അവര്‍ക്ക് ഗോളാക്കാനായില്ല. ഒടുവില്‍ 79-ാം മിനിറ്റില്‍ താനി ഒലുവസേയിക്ക് പകരക്കാരനായി കോര്‍ട്ടിലിറങ്ങിയ കൈയ്ല്‍ ലാരിന്‍, കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി കാനഡയ്‌ക്ക് ആശ്വാസ സമനില സമ്മാനിച്ചു. ജൊനാഥന്‍ ഡേവിഡ്, ടയോണ്‍ ബുക്കാനന്‍ എന്നിവര്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം ബോസ്‌നിയന്‍ പ്രതിരോധത്തിന് മുന്നില്‍ വഴിമാറിയെങ്കിലും, ലാരിന്റെ കൃത്യമായ ഇടപെടല്‍ ആതിഥേയരെ തോല്‍വിയില്‍ നിന്നും ചരിത്രപരമായ ആദ്യ പോയിന്റിലേക്കും നയിച്ചു.

Tags: canadafifa world cupBosniaTie
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies