ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 02:39 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ലോകകപ്പ് ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് സമനിലപ്പൂട്ട്. തങ്ങളേക്കാള്‍ കരുത്തരായ ബ്രസീലിനെ 1-1 എന്ന സ്‌കോറിലാണ് മൊറോക്കോ ക്ലബ്ബ് സമനിലയില്‍ തളച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മൊറോക്കോ 21-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ബ്രസീലിനെ അമ്പരപ്പിച്ചു. ഇസ്മായില്‍ സായ്ബാറിയാണ് മൊറോക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി മുന്നേറിയ ബ്രാഹിം ഡിയാസ് നല്‍കിയ മനോഹരമായ ഒരു ത്രൂബോളാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനെ കാഴ്ചക്കാരനാക്കി പന്ത് സ്വീകരിച്ച ഇസ്മായില്‍ സായ്ബാറി, മുന്നോട്ട് കയറിവന്ന ഗോള്‍കീപ്പര്‍ ആലിസന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിടുകയായിരുന്നു.

ഇതിന് ശേഷവും മൊറോക്കോ ആക്രമണം തുടര്‍ന്നതോടെ ബ്രസീല്‍ പ്രതിരോധം കടുത്ത സമ്മര്‍ദ്ദത്തിലായി. ഗോളെന്നുറച്ച രണ്ട് മികച്ച അവസരങ്ങളാണ് തുടക്കത്തില്‍ മൊറോക്കന്‍ നിര നഷ്ടപ്പെടുത്തിയത്. തിരിച്ചടിക്കാന്‍ ബ്രസീല്‍ നിരന്തരം ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ മൊറോക്കന്‍ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. എന്നാല്‍ കളിയിലെ ഹൈഡ്രേഷന്‍ ബ്രേക്കിന് തൊട്ടുപിന്നാലെ ബ്രസീല്‍ കാത്തിരുന്ന സമനില ഗോളെത്തി. ബ്രൂണോ ഗിമാറസുമായി ചേര്‍ന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവില്‍, ഇടതു വിങ്ങില്‍ നിന്ന് പന്തുമായി ബോക്‌സിലേക്ക് കുതിച്ച വിനീഷ്യസ് ജൂനിയര്‍ ആരുമൊന്ന് അത്ഭുതപ്പെടുന്ന ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ട് മൊറോക്കന്‍ വല തുളച്ചു.

ബ്രസീല്‍ ദേശീയ ജേഴ്‌സിയില്‍ വിനീഷ്യസിന്റെ 10-ാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ കളി പിടിക്കാന്‍ ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. കസെമിറോയ്‌ക്ക് പകരം ഫാബീഞ്ഞ്യോയും, ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ അനുകൂലമായ പല അവസരങ്ങളും ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഈ മത്സരത്തിന് ഇറങ്ങിയത്. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ്യ, ലൂക്കാസ് പക്വേറ്റ, കസെമിറോ, മാര്‍ക്വിന്യോസ് തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്തിയിട്ടും ബ്രസീല്‍ പടയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചാണ് മൊറോക്കോ കളം വിട്ടത്.

Tags: brazilfifa world cupTiemoroco
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

Latest News

കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies