ഫിഫ ലോകകപ്പ് 2026-ല്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനായി ജൂണ്‍ 16-ന് അള്‍ജീരിയക്കെതിരായ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ലയണല്‍ മെസ്സി മറ്റൊരു ചരിത്ര അധ്യായമാണ് കുറിച്ചത്. 38-ാം വയസില്‍ ഹാട്രിക്ക് നേടി ടീമിനെ നയിച്ച മെസ്സി, ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കി.
ഈ നേട്ടത്തിന്റെ പ്രത്യേകത മറ്റൊന്നാണ്. കൃത്യം 20 വര്‍ഷം മുമ്പ്, 2006 ജൂണ്‍ 16-ന് ലോകകപ്പ് അരങ്ങേറ്റം കുറിച്ച മെസ്സി 18-ാം വയസില്‍ അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം സൃഷ്ടിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ തീയതിയില്‍ തന്നെ ഏറ്റവും പ്രായം കൂടിയ ഗോള്‍സ്‌കോററെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായി.
അള്‍ജീരിയക്കെതിരായ മത്സരത്തിലെ ഹാട്രിക്കിലൂടെ ലോകകപ്പ് വേദിയില്‍ തന്റെ മികവിന് കാലം തടസമല്ലെന്ന് മെസ്സി വീണ്ടും തെളിയിച്ചു. യുവതാരമായി തുടങ്ങിയ യാത്രയില്‍ നിന്ന് ഇതിഹാസ പദവിയിലേക്കുള്ള ഉയര്‍ച്ചയെ ഈ അപൂര്‍വ റെക്കോര്‍ഡ് കൂടുതല്‍ തിളക്കമാര്‍ന്നതാക്കുകയാണ്. ലോകഫുട്‌ബോളില്‍ മെസ്സിയുടെ പാരമ്പര്യം കാലാതീതമാണെന്ന് ആരാധകര്‍ ഒരിക്കല്‍ കൂടി ആഘോഷിക്കുകയാണ്.















