യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 08:25 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാര്‍ഷികവും സാംസ്‌കാരികവുമായ പൈതൃകത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട് വിലയിരുത്തിയതിന് പിന്നാലെ, കുട്ടനാടിനെ ലോക പൈതൃക പട്ടികയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം.

കുട്ടനാടിനെ യുനെസ്‌കോയുടെ ‘കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവയ്‌ക്കുക. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും പുരാവസ്തു വകുപ്പും നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് തുടര്‍നടപടികളിലേക്ക് കടക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സമുദ്രനിരപ്പിന് താഴെ കൃഷി നടത്തുന്ന അപൂര്‍വ കാര്‍ഷികരീതിയാണ് കുട്ടനാടിന്റെ ഏറ്റവും വലിയ പ്രത്യേകത. തനതായ ജലവിഭവ മാനേജ്മെന്റ് സംവിധാനം, പാരമ്പര്യ കാര്‍ഷിക വിജ്ഞാനം, സമ്പന്നമായ ജൈവവൈവിധ്യം, തലമുറകളായി നിലനില്‍ക്കുന്ന കാര്‍ഷിക പൈതൃകം എന്നിവയും ഈ പ്രദേശത്തെ ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തുന്ന ഘടകങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇന്ത്യയുടെ പ്രാഥമിക ലോക പൈതൃക പട്ടികയില്‍ കുട്ടനാട് ഇടംപിടിക്കുന്നതോടെ യുനെസ്‌കോ അംഗീകാരത്തിലേക്കുള്ള നിര്‍ണായക ഘട്ടം പിന്നിടാനാകും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വിശദാംശങ്ങളും കേന്ദ്രത്തിന്റെ അഭ്യര്‍ഥനപ്രകാരം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ തന്നെ ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ‘ഗ്ലോബലി ഇംപോര്‍ട്ടന്റ് അഗ്രികള്‍ച്ചറല്‍ ഹെറിറ്റേജ്’ അംഗീകാരം കുട്ടനാടിന് ലഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ലോക പൈതൃക പട്ടികയിലെ കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പ് വിഭാഗത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ഈ നിര്‍ദേശം പരിശോധിക്കുന്നതിനായി കേന്ദ്രം പ്രത്യേക പഠനം നടത്താന്‍ വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. പഠന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് കുട്ടനാടിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക് ശുപാര്‍ശ ചെയ്യാനുള്ള നടപടികള്‍ കേന്ദ്രതലത്തില്‍ പുരോഗമിക്കുന്നത്.

Tags: central governmentunescokuttanadrecomendation
ShareTweetSendShare

More News from this section

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

വൈറ്റില ആര്‍മി ഫ്‌ലാറ്റ് പൊളിക്കല്‍ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ടെന്‍ഡര്‍ തര്‍ക്കത്തില്‍ ഇടക്കാല നിര്‍ദേശം

Latest News

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയില്‍ വിമതരുടെ അട്ടിമറി, പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് എതിര്‍പക്ഷം

ഡ്രോണിലൂടെ ആയുധവും പണവും കശ്മീരിലേക്ക്; പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, എന്‍ഐഎയുടെ കുറ്റപത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies