തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 01:45 pm IST
Facebook
Twitter
WhatsAppTelegram

അറ്റ്‌ലാന്റ: ലോകകപ്പില്‍ ഈജിപ്തിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ചരിത്രപുസ്തകത്തില്‍ വീണ്ടും സ്വന്തം പേര് കുറിച്ചു. ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മെസി ലോകകപ്പ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി.

ഈജിപ്തിനെതിരായ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ആകെ ഗോള്‍ നേട്ടം 21 ആയി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന അപൂര്‍വ നേട്ടവും മെസി സ്വന്തമാക്കി. കൂടാതെ, തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസിയുടെ പേരിലായി.

മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. ഇതോടെ ലോകകപ്പില്‍ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ എട്ട് അസിസ്റ്റ് എന്ന റെക്കോര്‍ഡും ഇതോടെ മെസി മറികടന്നു.

എന്നാല്‍, മത്സരത്തില്‍ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും മെസിയുടെ പേരിലായി. 15-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ മെസിക്കായില്ല. ലോകകപ്പ് ചരിത്രത്തില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്, ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനായി.

ഇതോടൊപ്പം, ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. 2018ല്‍ ഐസ്ലന്‍ഡിനെതിരെയും, 2022ല്‍ പോളണ്ടിനെതിരെയും, 2026 ലോകകപ്പില്‍ ഓസ്ട്രിയയ്‌ക്കും ഈജിപ്തിനുമെതിരെയും പെനാല്‍റ്റി പാഴാക്കിയതോടെ, തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന ആദ്യ താരമായും മെസി മാറി.

കരിയറില്‍ ആകെ 34-ാം തവണയും, അര്‍ജന്റീനയ്‌ക്കായി എട്ടാം തവണയും മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുകയായിരുന്നു. അതേസമയം, ലോകകപ്പില്‍ ഇതുവരെ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും തമ്മില്‍ ശക്തമായ മത്സരമാണ് തുടരുന്നത്.

Tags: lionel messiWORLD CUPsurpassmaradona record
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies