വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 07:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ വരെ പരിശോധനയ്‌ക്കായി താത്കാലികമായി നിയന്ത്രണവിധേയമാക്കി. ഇതോടെ നിരവധി പേര്‍ക്ക് ആപ്പിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. മുന്നറിയിപ്പൊന്നും നല്‍കാതെയുണ്ടായ നടപടിക്കെതിരെ ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരാതി ഉന്നയിച്ചു.

സംഭവത്തില്‍ പ്രതികരിച്ച വാട്സ്ആപ്പ് അധികൃതര്‍, പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി സേവന നിബന്ധനകള്‍ ലംഘിച്ചിരിക്കാമെന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ പരിശോധിക്കുന്ന നടപടികള്‍ പതിവായി സ്വീകരിക്കാറുണ്ടെന്ന് വ്യക്തമാക്കി.

‘ഞങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമായി ചില അക്കൗണ്ടുകള്‍ വിലക്കുകയോ പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍ തെറ്റായ നടപടികള്‍ സംഭവിക്കാം. അത്തരം സാഹചര്യങ്ങളില്‍ പ്രശ്‌നം എത്രയും വേഗം പരിഹരിച്ച് ഉപയോക്താക്കള്‍ക്ക് സേവനം പുനഃസ്ഥാപിക്കാനാണ് ഞങ്ങളുടെ ശ്രമം,’ എന്നാണ് വാട്സ്ആപ്പ് വക്താവ് അറിയിച്ചത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ‘Under Review’ എന്ന സന്ദേശത്തോടെ പ്രവര്‍ത്തനരഹിതമായത്. ഉപയോക്താവിന്റെ അക്കൗണ്ട് പ്രവര്‍ത്തനങ്ങളും ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും വാട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും സാധാരണയായി 24 മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തരവാദിത്തത്തോടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മോഷ്ടിക്കപ്പെട്ട ഫോണുകളെയും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെയും സംബന്ധിച്ച സഹായ വിവരങ്ങളും പരിശോധനാ സന്ദേശത്തോടൊപ്പം നല്‍കിയിരുന്നു. അപ്രതീക്ഷിതമായി അക്കൗണ്ടുകള്‍ നിയന്ത്രണത്തിലായതോടെ നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗിക വാട്സ്ആപ്പ് ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നതെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ട് പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ചിലര്‍ ആരോപിച്ചു.

ജോലി ആവശ്യങ്ങള്‍ക്കായി വാട്സ്ആപ്പിനെ ആശ്രയിക്കുന്നതിനാല്‍ സേവനം തടസ്സപ്പെട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്കും സമാനമായ പ്രശ്‌നം നേരിട്ടതായി സമൂഹമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ വീണ്ടും സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.

Tags: Several WhatsApp accountsIndia 'put under review'blocked for 24 hours
ShareTweetSendShare

More News from this section

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് കരുത്തേകി ടര്‍ബോജെറ്റ് എഞ്ചിന്‍; മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയ്‌ക്ക് വലിയ നേട്ടം

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

ജന്തർ മന്തർ പാറ്റാ പ്രതിഷേധം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ ഡൽഹി പൊലീസ് പരിശോധന; ‘Sonam Sir will die in 2 days’ പ്രചാരണത്തിലും അന്വേഷണം

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

Latest News

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റാങ്ക് പട്ടികയ്‌ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ശാശ്വത പ്രളയനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണം; സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍

മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം

ചക്രവാതച്ചുഴി ശക്തം; കേരളത്തില്‍ ഏഴുവരെ കനത്ത മഴ, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies